ചില മാധ്യമങ്ങളുടെ പിൻതുണയോടെ ഇടതുമുന്നണിയിൽ കലാപം ഉയത്തി നായകനാവനുള്ള മാണി സി കാപ്പന്റെ നീക്കം പാളി .
നനഞ്ഞ പടക്കം പോലെ മുബൈയിൽ നിന്ന് മടങ്ങി പത്തിയ കാപ്പൻ പാലായിൽ പിടിവാശി വിട്ടു. ശരദ്പവാർ പറഞ്ഞാൽ പാലാ വിട്ടുനൽകുമെന്നാണ് ഇപ്പോൾ പറയുന്നത്.
മുബൈയിൽ നിന്ന് മടങ്ങും മുൻപ് യു ഡി എഫ് ക്യാമ്പുമായി ചർച്ച ഫനടത്തിയിട്ട് അവിടെ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല.
ഇപ്പോൾ ഏതെങ്കിലും സീറ്റ് കിട്ടിയാൽ മതി എന്നാണ് കാപ്പൻ പറയുന്നത്. നാലു സീറ്റിലും മൽസരിക്കുമെന്ന് പവാർ പറഞ്ഞിട്ടുണ്ട്. പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള ചർച്ചയ്ക്ക് ശേഷം മറ്റ് തീരുമാനങ്ങൾ എടുക്കും. യുഡിഎഫ് സ്ഥാനാർഥിയാകാൻ ഭ്രാന്തുണ്ടോയെന്നും മാണി സി കാപ്പൻ ചോദിച്ചു.
ഇതോടെ പാലായിൽ യുഡിഎഫിന് വേണ്ടി മാണി സി കാപ്പൻ ഉറപ്പായും മത്സരിക്കുമെന്ന് പറഞ്ഞ കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫിനും തിരിച്ചടി ആയി. ജില്ലയിൽ ഇടത് സീറ്റ് വിഭജനത്തിലെ ഏറ്റവും വലിയ കീറാമുട്ടിയാണ് വിട്ടൊഴിയുന്നത്.
പാലാ സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാമെന്ന് സിപിഎം ഉറപ്പു നൽകിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ ജയിച്ച മാണി സി കാപ്പൻ പരസ്യമായി എതിർത്തു. എന്തു വന്നാലും പാല വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. മാണി സി കാപ്പൻ യുഡിഎഫിന് വേണ്ടി മത്സരിക്കുമെന്ന് പിജെ ജോസഫും അറിയിച്ചു. ഇതോടെ കോട്ടയത്ത് ഇടതുപക്ഷത്ത് പ്രതിസന്ധിയായി.
പീതാംബരൻ മാസ്റ്റർ പ്രായാധിക്യത്തിന്റെ അവശതയിലാണ്. അതുകൊണ്ട് പുതിയ പ്രസിഡന്റ് എൻസിപിക്ക് ഉടൻ എത്തും. . യെച്ചൂരിയുടെ ഇടപെടലാണ് ശരത് പവാറിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തുന്നത്. തദ്ദേശത്തിലെ വിജയം കേരളത്തിൽ പിണറായിക്ക് തുടർഭരണം കിട്ടുമെന്നതിന്റെ സൂചനയായി പവാർ കാണുന്നു.
ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന് എൻസിപി ദേശീയ നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. നാല് സീറ്റുകളിലും മത്സരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.. പാലാ ഇല്ലെങ്കിൽ മറ്റൊരു സുരക്ഷിത മണ്ഡലവും രാജ്യസഭാ സീറ്റും നൽകണമെന്ന് എൻസിപി ഉപാധി വച്ചതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായും ഇടത് മുന്നണി നേതാക്കളുമായും ഉടൻ ചർച്ച നടത്തുമെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലും വ്യക്തമാക്കി ഈ ഫോർമുല അംഗീകരിക്കപ്പെടും. ഇതിന്റെ ഗുണം മാണി സി കാപ്പന് കിട്ടു മോ എന്നതാണ് ഇനി അറിയാനുള്ളത്.
പാലായിലെ ജോസ് കെ മാണിയുടെ അവകാശ വാദം നൂറു ശതമാനവും ന്യായമാണെന്നാണ് സിപിഎം നിലപാട്. അതുകൊണ്ടാണ് പാലാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് തന്നെ നൽകുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസിനുള്ള സ്വാധീനം കൂടി തിരിച്ചറിഞ്ഞാണ് ഇത്.
എൻസിപിയെ പിളർത്തി യുഡിഎഫിലേക്ക് കൊണ്ടു വന്ന് പാലായിൽ മാണി സി കാപ്പനെ മത്സരിക്കാനാണ് ജോസഫ് നീക്കം നടത്തിയത്. ജോസഫ് സീറ്റ് പരസ്യമായി കാപ്പന് നൽകുകയും ചെയ്തു. തുടക്കത്തിൽ എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ പീതാംബരൻ മാസ്റ്ററും കാപ്പനെ പിന്തുണച്ചു. എൻസിപിയുടെ ദേശീയ നേതാവ് ശരത് പവാറിന്റെ പിന്തുണയോടെ മറുകണ്ടം ചാടാമെന്ന് കരുതി. എന്നാൽ അതെല്ലാം തകർന്നു.
ഇടതുപക്ഷത്ത് ലഭിച്ചിരുന്ന സ്വീകാര്യത് നഷ്ടമായത് കാപ്പന് തിരിച്ചടിയാണ്. പാലാ പോയാൽ പകരം സീറ്റ് ചോദിച്ചു വാങ്ങും. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം മാത്രമേ മുമ്പോട്ട് വയ്ക്കൂ. അങ്ങനെ സീറ്റ് നഷ്ടം ഉണ്ടാകാതെ ഇടതു പക്ഷത്ത് തുടരാനാണ് പവാറിനും താൽപ്പര്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....