സി.പി.എമ്മിൽ രണ്ട് ടേം തുടർച്ചായി മത്‌സരിച്ച് വിജയിച്ചവർ മാറുക എന്ന നിബന്ധന കർശനമായി പാലിച്ചാൽ അഞ്ച് മന്ത്രിമാരും 17 സിറ്റിങ് എം.എൽ.എമാരും വീണ്ടും മത്സരരംഗത്തുണ്ടാകില്ല. പിണറായി മന്ത്രിസഭയിലെ 11 സി.പി.എം. മന്ത്രിമാരിൽ അഞ്ച് പേരും രണ്ടോ അതിൽ കൂടുതലോ മത്സരിച്ചവരാണ്. ഇതിൽ മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ബാലൻ എന്നിവർ നാല് തവണയും ജി. സുധാകരൻ, സി. രവീന്ദ്രനാഥ് എന്നിവർ മൂന്നും പ്രവാശ്യം തുടർച്ചയായി ജയിച്ചവരാണ്.
സീറ്റുകൾ നിലനിർത്താൻ ഇതിൽ ആർക്കൊക്കെ ഇളവ് നൽകാൻ പാർട്ടി സന്നദ്ധമാകും എന്നതിനെ ആശ്രയിച്ചാകും ഇവർ മത്സരിക്കുമോ എന്നതിൽ തീരുമാനം ഉണ്ടാകുക. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം നിയമസഭയിൽ സിപിഎമ്മിന് 58 എംഎൽഎമാരും അഞ്ച് സ്വതന്ത്രരുമാണുള്ളത്.
ധനമന്ത്രി തോമസ് ഐസക് രണ്ട് തവണ ആലപ്പുഴയിലും അതിന് മുമ്പ് രണ്ട് തവണ മാരാരിക്കുളത്ത് നിന്നും ജയിച്ചു.
എ.കെ. ബാലൻ ആദ്യ രണ്ട് ടേം കുഴൽമന്ദത്ത് നിന്നും കഴിഞ്ഞ രണ്ട് തവണയായി തരൂരിലും ജയിച്ചു. ഇ.പി. ജയരാജൻ മട്ടന്നൂരിൽ രണ്ട് ടേമായി. മന്ത്രി സി. രവീന്ദ്രനാഥ് രണ്ട് തവണ പുതുക്കാട് നിന്നും അതിന് മുമ്പത്തെ ടേം കൊടകര നിന്നും ജയിച്ച് തുടർച്ചയായി മൂന്നു ടേമായി.
എം.എൽ.എമാരിൽ രാജു ഏബ്രഹാം തുടർച്ചയായി നാല് ടേം റാന്നിയിൽ നിന്ന് വിജയിച്ചു. എ. പ്രദീപ്കുമാർ(കോഴിക്കോട് നോർത്ത്), കെ.വി. അബ്ദുൾഖാദർ(ഗുരുവായൂർ), ബി.ഡി. ദേവസ്സി(ചാലക്കുടി), അയിഷ പോറ്റി(കൊട്ടാരക്കര), എസ്. രാജേന്ദ്രൻ(ദേവികുളം), എസ്. ശർമ്മ(വൈപ്പിൻ) എന്നിവർ മൂന്നു ടേം പൂർത്തിയാക്കി.
കെ. കുഞ്ഞിരാമൻ(ഉദുമ), ജയിംസ് മാത്യു(തളിപ്പറമ്പ്), ടി.വി. രാജേഷ്(കല്യാശ്ശേരി), സി. കൃഷ്ണൻ(പയ്യന്നൂർ), പുരുഷൻ കടലുണ്ടി(ബാലുശ്ശേരി), കെ. ദാസൻ(കൊയിലാണ്ടി), പി. ശ്രീരാമകൃഷ്ണൻ(പൊന്നാനി), സുരേഷ് കുറുപ്പ്(ഏറ്റുമാനൂർ), ആർ. രാജേഷ്(മാവേലിക്കര), ബി. സത്യൻ(ആറ്റിങ്ങൽ) എന്നിവരും രണ്ട് ടേം തുടർച്ചയായി പൂർത്തിയാക്കി.
മന്ത്രി എ.സി. മൊയ്തീനും രണ്ട് തവണ ജയിച്ചെങ്കിലും അത് തുടർച്ചയായിട്ടില്ല. 2006-ൽ വടക്കാഞ്ചേരിയിൽ നിന്ന് ജയിച്ചു. പിന്നെ മത്‌സരിക്കാതെ മാറി നിന്നും 2016-ൽ കുന്നംകുളത്ത് നിന്ന് ജയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....