'ദ് ക്യാരവന്‍' മാഗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ച് ട്വിറ്റര്‍. ദില്ലിയില്‍ കര്‍ഷകസമരവേദിയ്ക്ക് സമീപത്ത് വച്ച് ക്യാരവന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയയെ അറസ്റ്റ് ചെയ്തതിന് പിറ്റേന്നാണ് മാഗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. കര്‍ഷകസമരത്തിനിടെ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്റ്റര്‍ പരേഡിനിടെ കര്‍ഷകന്‍ മരിച്ചതെങ്ങനെ എന്നതില്‍ തെറ്റായ വിവരം പങ്കുവെച്ചുവെന്നും, വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ ട്വീറ്റുകള്‍ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി, ക്യാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്, ദ് വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഇന്ത്യാ ടുഡേയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എന്നിവരടക്കം മുതിര്‍ന്ന പല മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ യുപി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നതാണ്.
നിയമപരമായി ലഭിച്ച നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ക്യാരവന്‍ മാഗസിന്റെ ട്വിറ്റര്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നുവെന്നാണ് ട്വിറ്റര്‍ ഇപ്പോള്‍ അറിയിക്കുന്നത്. ക്യാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തന്നെയാണ് ഈ വിവരം ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടൊപ്പം കര്‍ഷകസമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്ന കിസാന്‍ ഏകതാ മോര്‍ച്ച എന്ന ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ ഈ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....