അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ കൊവിഡ് വാക്‌സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാല്‍ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്. ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളില്‍ പരീക്ഷിച്ചപ്പോഴാണ് ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഫലപ്രാപ്തി ഈ അളവില്‍ ലഭിച്ചതെന്നാണ് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ഈ വാക്‌സീന്റെ ഗുണം, ഇത് സിംഗിള്‍ ഡോസാണെന്നതാണ്.
അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവര്‍ത്തകരിലാണ് വാക്‌സീന്‍ പരീക്ഷണം നടത്തിയത്. അതില്‍ വൈറസിന്റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്. ലാറ്റിനമേരിക്കയില്‍ 66% മാത്രമായിരുന്നു വാക്‌സീന്റെ ഫലപ്രാപ്തി. നോവല്‍ കൊറോണവൈറസിന്റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ 57% മാത്രമായിരുന്നു വൈറസിന്റെ ഫലപ്രാപ്തി.
ഫൈസര്‍, ഭാരത് ബയോടെക് അടക്കമുള്ള എല്ലാ കമ്പനികളുടെയും വാക്‌സീനുകള്‍ വൈറസിന്റെ പല വകഭേദങ്ങളുള്ള മേഖലകളില്‍ പരീക്ഷിച്ചവയല്ല. അങ്ങനെ പരീക്ഷിക്കാതെയാണ് 95% ഫലപ്രാപ്തി മറ്റ് വാക്‌സീനുകള്‍ പലതും അവകാശപ്പെടുന്നത്. മാത്രമല്ല, ഫൈസര്‍ പോലെയുള്ള ചില വാക്‌സീനുകള്‍ അമേരിക്കയില്‍ മാത്രമാണ് വ്യാപകമായി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിരിക്കുന്നത്. അമേരിക്കയില്‍ അടിയന്തര ഉപയോഗ അനുമതിയ്ക്കായി യുഎസ് എഫ്ഡിഎയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....