ബിജെപി യാത്ര ഫെബ്രുവരി 20 മുതല്‍
ശോഭ സുരേന്ദ്രനുമായി പ്രശ്നമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ നയിക്കുന്ന ബിജെപിയുടെ യാത്ര അടുത്തമാസം 20ന് ആരംഭിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയായിരിക്കും പാര്‍ട്ടി കളത്തിലിറക്കുകയെന്നും ബിജെപി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചു.എല്‍ഡിഎഫും യുഡിഎഫും വര്‍ഗ്ഗീയതയെ വളര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ ആഞ്ഞടിച്ചു. യുഡിഎഫിനൊപ്പം ജമാ അത്തെ ഇസ്ലാമിയാണെങ്കില്‍ എല്‍ഡിഎഫിനൊപ്പം പോപ്പുലര്‍ ഫ്രണ്ടാണെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. ഇരുമുന്നണികളും വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്നതില്‍ ക്രിസ്ത്യന്‍ സമുദായത്തിന് ആശങ്കയുണ്ട്. ഈ ആശങ്ക അസ്ഥാനത്തല്ല. ക്രൈസ്തവരും ഭൂരിപക്ഷ സമുദായാംഗങ്ങളുമാണ് മുസ്ലീം തീവ്രവാദത്തിന് ഇരകളാകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടത്താന്‍ ബിജെപി സംസ്ഥന കമ്മിറ്റി യോഗം തീരുമാനമെടുത്തിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ ശോഭാ സുരേന്ദ്രന്റെ അഭാവം തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. പ്രശ്നങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്ന് കെ സുരേന്ദ്രന്‍ പറയുമ്പോഴും പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം പറഞ്ഞതുപോലും വകവെയ്ക്കാതെ സംസ്ഥാന നേതൃത്വം അതിന് തടയിടുകയാണെന്നാണ് ശോഭാ സുരേന്ദ്രന്റെ പരാതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....