News Beyond Headlines

28 Thursday
November

കര്‍ഷകപ്രതിഷേധത്തിനിടയിലെ സംഘര്‍ഷം: ഹരിയാന സര്‍ക്കാര്‍ 14 ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് റദ്ദാക്കി

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ ഹരിയാന സര്‍ക്കാര്‍ 14 ജില്ലകളില്‍ക്കൂടി ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദുചെയ്തു. ജനുവരി 30 ന് വൈകീട്ട് 5 മണി വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. വോയ്സ് കോളുകള്‍ ഒഴികെയുള്ള മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനങ്ങളൊന്നും ഈ സമയത്ത് ലഭ്യമാകില്ല.അംബാല, യമുനാനഗര്‍, കുരുക്ഷേത്ര, കര്‍നാല്‍, കൈതാല്‍, പാനിപ്പത്, ഹിസാര്‍, ജിന്ദ്, രോഹ്തക്, ഭിവാനി, ചര്‍കി ദാദ്രി, ഫതേഹാബാദ്, രേവാരി, സിര്‍സ ജില്ലകളിലാണ് ഇന്റര്‍നെറ്റ് കട്ട് ചെയ്തത്. ചൊവ്വാഴ്ച്ച സോനിപത്, ത്സാജര്‍, പല്‍വാള്‍ ജില്ലകളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.
ടുജി, ത്രീജി, ഫോര്‍ജി, സിഡിഎംഎ, ജിപിആര്‍എസ് സര്‍വ്വീസുകള്‍ക്കു പുറമേ മൊബൈല്‍ റീചാര്‍ജും ബാങ്ക് സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള എസ്എംഎസ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ക്രമസമാധാനപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വിശദീകരണം. സോഷ്യല്‍ മീഡിയവഴി വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്നും ഇത് തടയുകയാണ് ഇന്റര്‍നെറ്റ് റദ്ദാക്കലിന്റെ ലക്ഷ്യമെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു.റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷകസമരത്തിനിടയില്‍ സിംഘു അതിര്‍ത്തിയില്‍വെച്ച് ഇന്നും സംഘര്‍ഷമുണ്ടായി. കര്‍ഷക സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്.
കര്‍ഷക സമരത്തിനെതിരെ വന്ന ഒരുസംഘം ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷക സമരം നടക്കുന്ന പ്രദേശത്തേക്ക് കടന്നു. പൊലീസിന് പ്രതിഷേധക്കാരെ തടയാന്‍ കഴിയാതെ വന്നതാടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്കെത്തിയത്.കര്‍ഷക സമരത്തിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പിന്നാലെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റിപബ്ലിക് ദിനത്തില്‍ ദേശിയ പതാകയെ അപമാനിച്ചു. ഇവരെ ഇവിടെ തുടരാന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. 200 പേരടങ്ങുന്ന സംഘമാണ് സിംഘുവില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കല്ലേറുണ്ടായി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....