രാജ്യത്തെ പരമോന്നത പുരസ്‌കാരമായ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെഎസ് ചിത്ര പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായി. അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ ലഭിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പദ്മശ്രീ പുരസ്‌കാരത്തിനും അര്‍ഹനായി. എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ (പബ്ലിക് അഫയേഴ്‌സ്) ഡോ ബെല്ലെ മൊനാപ്പ ഹെഗ്‌ഡെ (മെഡിസിന്‍), നരീന്ദര്‍ സിങ് കപാനി (മരണാനന്തരം-സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്), ബിബി ലാല്‍ (ആര്‍ക്കയോളജി), മൗലാന വഹിദുദ്ദീന്‍ ഖാന്‍ (സ്പിരിച്വലിസം) എന്നിവരും പദ്മ വിഭൂഷന് അര്‍ഹരായി.
10 പേര്‍ക്കാണ് പദ്മ ഭൂഷന്‍ പുരസ്‌കാരങ്ങള്‍. ചിത്രയ്ക്കൊപ്പം തരുണ്‍ ഗൊഗോയ്(പബ്ലിക് അഫയേഴ്‌സ്), രാം വിലാസ് പസ്വാന്‍ (പബ്ലിക് അഫയേഴ്‌സ്, കാല്‍ബേ സാദിഖ് കേശുഭായ് പട്ടേല്‍ (പബ്ലിക് അഫയേഴ്‌സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചു. ചന്ദ്രശേഖര്‍ കംബറ (ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), സുമിത്ര മഹാജന്‍(പബ്ലിക് അഫയേഴ്‌സ്), നൃപേന്ദ്ര മിശ്ര (സിവില്‍ സര്‍വീസ്), രജനികാന്ത് ദേവിദാസ് ഷ്‌റോഫ് (ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), തര്‍ലോചന്‍ സിങ് (പബ്ലിക് അഫയേഴ്‌സ്) എന്നിവരാണ് പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ മറ്റുള്ളവര്‍.ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, ബാലന്‍ പുത്തേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍ എന്നിവരുള്‍പ്പെടെ 102 പേരാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.രാജ്യം റിപബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുന്നിന് മുന്നോടിയായാണ് പ്രഖ്യാപനങ്ങള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....