നിയുക്ത പ്രസിഡന്റ് ജോ ബൈഡന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുന്‍പേ വൈറ്റ് ഹൗസ് ഒഴിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡനും കമലഹാരിസും യുഎസ് ക്യാപിറ്റോളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അധികാരമേല്‍ക്കാനിരിക്കെയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പോയത്.
ഫ്ളോറിഡയിലേക്ക് പോകും മുന്‍പ് സൈനിക ബേസില്‍ വച്ചു അണികളെ അഭിസംബോധന ചെയ്തു സംസാരിച്ച ട്രംപ് തനിക്ക് നല്കിയ പിന്തുണയ്ക്ക് അവര്‍ക്ക് നന്ദി പറഞ്ഞു. ഞാന്‍ ഗുഡ് ബൈ പറയുകയാണ്. അതു തത്കാലത്തേക്ക് മാത്രമാണ്. അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും. വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് വര്‍ഷം തീര്‍ത്തും അവിസ്മരണീയമായിരുന്നു - വിടവാങ്ങല്‍ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. പ്രഥമ വനിതയായി വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ട്രംപിന്റെ പത്നി മെലാനിയ ട്രംപ്.
വൈറ്റ് ഹൗസില്‍ നിന്നും അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തേക്കാണ് ട്രംപ് പോകുന്നത്. യുഎസ് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററില്‍ വൈറ്റ് ഹൗസില്‍ നിന്നും പോയ ട്രംപ് ആന്‍ഡ്രൂസ് സൈനികബേസില് വച്ച് തന്റെ അണികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സൈനിക ബേസില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണിലാണ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയത്. കാലാവധി പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസ് വിടുമ്പോള്‍ വലിയ ആള്‍ക്കൂട്ടം അവരെ യാത്രയാക്കാന്‍ വൈറ്റ് ഹൗസ് പരിസരത്ത് ഒത്തുകൂടാറുണ്ടെങ്കിലും ട്രംപ് പോകുമ്പോള്‍ യാത്രയാക്കാന്‍ എത്തിയത് ശുഷ്കമായ ആള്‍ക്കൂട്ടമാണ്. അതേസമയം സ്ഥാനമൊഴിയുന്ന പ്രസിഡന്റിനെ യാത്രയാക്കാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് എത്താതിരുന്നത് വലിയ വാര്‍ത്തയായിട്ടുണ്ട്. യുഎസ് ക്യാപിറ്റോളില്‍ ട്രംപ് അണികള്‍ നടത്തിയ ആക്രമണത്തിന് ശേഷം ട്രംപും പെന്‍സും അകന്നുവെന്ന വാര്‍ത്തകളെ പെന്‍സിന്റെ അസാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
നിയുക്ത പ്രസിഡന്റിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ പങ്കെടുക്കുന്നതാണ് അമേരിക്കയിലെ കീഴ്വഴക്കം. തുടര്‍ന്ന് വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നതും പഴയ പ്രസിഡന്റാണ്. വൈറ്റ് ഹൗസില്‍ നിന്നും പുതിയ പ്രസിഡന്റ് പിന്നീട് പഴയ പ്രസിഡന്റിനെ യാത്രയാക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കം. എന്നാല്‍ കീഴ്വഴക്കങ്ങളോടെല്ലം മുഖംതിരിച്ചാണ് ട്രംപിന്റെ പടിയിറക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....