News Beyond Headlines

28 Thursday
November

ഏജന്‍സികള്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മാര്‍ക്കിട്ടു; ഫലം കാത്തിരുന്നു കാണാം

ഇത് രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയില്ലന്ന് ചെന്നിത്തല അണികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതയേല്‍പിച്ചതിന് പിന്നില്‍ രാഹുല്‍ ഗാന്ധി നിയോഗിച്ച സ്വകാര്യ ഏജന്‍സികളുടെ വിലയിരുത്തലുകളെന്ന് സൂചന. മൂന്ന് സ്വകാര്യ ഏജന്‍സികളെയായിരുന്നു ഇതിനായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരുന്നത്. ഈ ഏജന്‍സികളുടെ സര്‍വ്വെ ഫല പ്രകാരമാണ് കേരളത്തിലെ തീരുമാനങ്ങളിലേക്ക് ഹൈക്കമാന്‍ഡ് കടന്നതെന്നാണ് വിവരം. സംസ്ഥാനത്തെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധിയാണ് ഈ മൂന്ന് ഏജന്‍സികളെയും ചുമതലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെത്തിയാല്‍ കേരളം പിടിക്കാമെന്നാണ് ഇവരുടെ സര്‍വ്വെകളിലെ കണ്ടെത്തല്‍. മൂന്നില്‍ രണ്ട് ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകള്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായിരുന്നു. ഇവ രണ്ടിലും 80 ശതമാനം ആളുകളും പിന്തുണച്ചത് ഉമ്മന്‍ ചാണ്ടി സജീവമാകണമെന്നതിനെയാണ്. ഒരു സര്‍വ്വെയില്‍ 70 ശതമാനം ആളുകളും ഇതേകാര്യം പിന്തുണച്ചു. സര്‍വ്വേ വിവരം പുറത്ത് വന്നതോടെ ഫലം കാത്തിരുന്നു കാണാമെന്നും ഇത് രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയല്ലന്നും കേരളമാണന്നും ചെന്നിത്തല അണികള്‍ പ്രതികരണവുമായി രംഗത്ത് എത്തുകയും ചെയ്തു.
സര്‍വ്വെഫലം ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി സംസ്ഥാനത്തെ നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ സാമുദായിക നേതാക്കളുടെ ഇടച്ചിലിന് തടയിടാന്‍ ഉമ്മന്‍ ചാണ്ടി സജീവമാകുന്നതിന് കാരണമാവുമെന്നും, ഇതിലൂടെ മുന്നണിയുമായി അകന്നുനില്‍ക്കുന്ന ക്രിസ്ത്യന്‍-നായര്‍ വോട്ടുബാങ്കുകളെ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നുമാണ് ട്രെന്‍ഡെന്നാണ് സര്‍വ്വെകളുടെ വിലയിരുത്തല്‍.മധ്യതിരുവതാംകൂറില്‍ ഉമ്മന്‍ ചാണ്ടി നേട്ടമുണ്ടാക്കുമെങ്കിലും ജോസ് കെ മാണി മുന്നണി വിട്ടതോടെയുണ്ടായ ക്രൈസ്തവ വോട്ടുബാങ്കിലെ ഇടര്‍ച്ച പൂര്‍ണമായും പരിഹരിക്കാനായേക്കില്ലെന്ന വിമര്‍ശനവും സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്. കത്തോലിക്കാ സഭയുടെ വോട്ടുപിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയെന്ന ഒറ്റ പ്രഭാവം മതിയായേക്കില്ല. ഭൂരിപക്ഷ വോട്ടുപിടിക്കാനും മറ്റ് തന്ത്രങ്ങള്‍ക്കൂടി പയറ്റേണ്ടി വരുമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാന നേതാക്കളുടെ കീഴിലുള്ള ഗ്രൂപ്പ് പോരുകള്‍ തെരഞ്ഞെുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കും. ഗ്രൂപ്പ് മാനദണ്ഡങ്ങളെ പരിഗണിക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്നുമുള്ള നിര്‍ദ്ദേശവും ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നാണ് വിവരം. കൂടാതെ, ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റി വിജയിച്ച സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കേണ്ട പ്രാധിനിത്യവും ജയസാധ്യതയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാന പരിഗണനാ വിഷയങ്ങളാകണമെന്നും നിര്‍ദ്ദേശമുണ്ട്.മണ്ഡലങ്ങളില്‍ ജയ സാധ്യതയുള്ള നേതാക്കളെക്കുറിച്ചും സര്‍വ്വെയില്‍ ചോദ്യമുള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കെസി വേണുഗോപാല്‍ എന്നിവരുടെ ജയ സാധ്യതകളെക്കുറിച്ചും അന്വേഷണമുണ്ടായി. സര്‍വ്വെയില്‍ 30 ശതമാനത്തില്‍ താഴെ ആളുകളാണ് ഇവരെ പിന്തുണയ്ക്കുന്നതെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ക്കൂടി പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനങ്ങളിലേക്കും നിര്‍ദ്ദേശങ്ങളിലേക്കും കടന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....