സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
വിവരങ്ങള്‍ കൈമാറുമെന്ന വാട്സ്ആപ്പിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പില്‍നിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്നല്‍, ടെലിഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.സ്വകാര്യ വിവരങ്ങള്‍ ചോര്ത്തില്ലെന്നു വാട്ട്സ്ആപ്പ് വിവാദം മുറുകിയതിനു പിന്നാലെ അറിയിച്ചിരുന്നു. ആര്‍ക്കു സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശത്തിലെ വിവരങ്ങള്‍ എന്താണെന്നോ മറ്റാര്‍ക്കും നല്‍കില്ല. ഇക്കാര്യങ്ങളില്‍ സ്വകാര്യതയുണ്ടാകുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.
ഫോണ്‍ നമ്പറോ വാട്ട്സ്ആപ്പ് വരിക്കാര്‍ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങള്‍ ഫേസ് ബുക്കിനോ മറ്റുള്ളവര്‍ക്കോ ചോര്‍ത്തിനല്‍കില്ലെന്നും വാട്സ് ആപ് വിശദീകരിക്കുന്നു. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങള്‍ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്സ്ആപ്പിന്റെ പുതിയ വിശദീകരണം. വാട്ട്സ്ആപ്പിലെ പോലെ സമാന സേവനങ്ങള്‍ നല്കുന്ന സിഗ്നല്‍ ആപ്പിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലായനം ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....