ബജറ്റിന് മുമ്പ് 'ഹിറ്റാ'യി സ്‌നേഹയുടെ കവിത
' നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗ്ഗമാക്കുകയും ചെയ്യും. നാം കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും. സാര്‍, പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹ എഴുതിയ കവിതയോടെ 2021 - 22 - ലേക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാന്‍ ആരംഭിക്കുന്നു. ' പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരണം ധനകാര്യ മന്ത്രി തോമസ് ഐസക് ആരംഭിച്ചത് ഇങ്ങനെയാണ്. ഇതോടെ കുഴല്‍മന്ദം ജിഎച്ച് എസ്എസിലെ വിദ്യാര്‍ത്ഥിനി സ്‌നേഹാ കണ്ണനെ തേടി അഭിനന്ദന പ്രവാഹമായിരുന്നു.
' കൊറോണയെ തുരത്താം.
എന്നും ഇരുട്ട് മാത്രമാവണമെന്നില്ല,
നേരം പുലരുകയും
സൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗ്ഗമാക്കുകയും ചെയ്യും.
നമ്മള്‍ കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുകയും
അതേ ആനന്ദം നിറഞ്ഞ പുലരിയെ
തിരികെയെത്തിക്കുകയും
പഴയ ലോകം പോലെ പുഞ്ചിരിക്കാം.
നമ്മുക്കൊത്ത് ചേരാം,
കൊറോണയെ തുരത്താം.'
സ്‌നേഹ കണ്ണന്‍ എഴുതിയ കൊറോണയെ തുരത്താം എന്ന കവിതയില്‍ നിന്ന്.
കുഴല്‍മന്ദം ജി എച്ച് എസ് സ്‌കൂളിലെ ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌നേഹ കണ്ണന്‍. ഏഴാം ക്ലാസ് മുതല്‍ കവിതയെഴുതുന്നു. ക്ലാസ് ടീച്ചര്‍ ബാബു സാറാണ് തന്നിലിങ്ങനെ ഒരു കഴിവുണ്ടെത്ത് കാട്ടിതന്നതെന്ന് സ്‌നേഹ പറഞ്ഞു. ഒരിക്കലും താന്‍ ഒരു കവിതയെഴുതുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ സാറാണ് ഇതിനെല്ലാം കാരണമെന്നും ബാബുസാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും സ്‌നേഹ പറഞ്ഞു. കൊറോണക്കാലത്ത് അക്ഷരലക്ഷം എന്ന പരിപാടിക്ക് വേണ്ടി ബാബു സാറാണ് കവിത എഴുതാന്‍ ആവശ്യപ്പെട്ടത്. സ്‌കൂളില്‍ നിന്ന് വേറെയും ടീച്ചര്‍മാര്‍ എഴുതാന്‍ നിര്‍ബന്ധിച്ചു.
അങ്ങനെ എഴുതി അയച്ച് കൊടുത്തതാണ് ഈ കവിത. പക്ഷേ, ഒരിക്കലും ഇതുപോലൊരു അഭിനന്ദനം കിട്ടുമെന്ന് കരുതിയിരുന്നില്ല. ഇന്നലെയാണ് ആദ്യമായി എന്റെ കവിത ബജറ്റിലുണ്ടെന്ന് പറഞ്ഞ് ധനമന്ത്രിയുടെ സെക്രട്ടറി വിളിച്ചത്. പിന്നിങ്ങോട്ട് ഒരു പാട് പേര്‍ വിളിച്ചു. കഥ എഴുതാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സ്‌നേഹ പറഞ്ഞു.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....