ലോകം ഉറ്റുനോക്കി 'ദി ലൈന്‍' ഹൈപ്പര്‍ കണക്ടഡ് നഗരം
റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് കാര്‍ബന്‍ രഹിത നഗരം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'ദി ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 10 ലക്ഷം ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകും. എന്നാല്‍ കാറുകളോ തെരുവുകളോ ഇല്ലാത്തതായിരിക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഒരു പരമ്പരാഗത നഗരമെന്ന സങ്കല്പത്തെ ഭാവിയിലേയ്ക്ക് മാറ്റേണ്ട ആവശ്യകതയാണ് 'ഭാവി കമ്മ്യൂണിറ്റികളുടെ ഹൈപ്പര്‍-കണക്റ്റഡ്' നഗരത്തിന്റെ ലക്ഷ്യം. 170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നഗരം തീര്‍ത്തും പ്രകൃതിദത്ത ചുറ്റുപാടിലാണ് നിര്‍മ്മിക്കപ്പെടുക. വര്‍ദ്ധിച്ചുവരുന്ന കാര്‍ബന്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍, സമുദ്രനിരപ്പ് എന്നിവ കാരണം 2050 ഓടെ ഒരു ബില്യണ്‍ ആളുകള്‍ക്ക് വാസസ്ഥലം മാറ്റേണ്ടിവരും. 90 ശതമാനം ആളുകളും മലിനമായ വായു ശ്വസിക്കുകയാണെന്നും ദി ലൈന്‍ വരുന്നതോടെ ഇതിന് മാറ്റം വരുത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനായി നാം എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? മലിനീകരണം കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ മരിക്കുന്നത് എന്തുകൊണ്ട്? ട്രാഫിക് അപകടങ്ങള്‍ കാരണം പ്രതിവര്‍ഷം 10 ലക്ഷം ആളുകളെ നമുക്ക് നഷ്ടപ്പെടുന്നത് എന്തുകൊണ്ട്? നമ്മുടെ ജീവിതത്തിലെ വര്‍ഷങ്ങള്‍ പാഴാക്കുന്നത് നാം എന്തിന് സ്വീകരിക്കണം?' അദ്ദേഹം ചോദിച്ചു.
ചരിത്രത്തിലുടനീളം നഗരങ്ങള്‍ നിര്‍മിച്ചത് പൗരന്മാരെ സംരക്ഷിക്കാനായിരുന്നു. വ്യാവസായിക വിപ്ലവത്തിന് ശേഷം നഗരങ്ങള്‍ മനുഷ്യന് മീതെ യന്ത്രങ്ങള്‍ക്കും ഫാക്ടറികള്‍ക്കും കാറുകള്‍കും പ്രാമുഖ്യം നല്‍കി. ലോകത്തെ ഏറ്റവും വികസിച്ച നഗരങ്ങള്‍പോലും അവിടെയുള്ള ജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താന്‍ പോന്നതായില്ല.- ദ് ലൈന്‍ പദ്ധതിയുടെ പ്രഖ്യാപനത്തില്‍ കിരീടാവകാശി പറഞ്ഞു.സൗദി സര്‍ക്കാരും പിഐഎഫും പ്രാദേശിക, ആഗോള നിക്ഷേപകരും 10 വര്‍ഷത്തിനിടെ നിയോമിന് നല്‍കിയ 500 ബില്യണ്‍ ഡോളറിന്റെ പിന്തുണയില്‍ നിന്നായിരിക്കും പണം കണ്ടെത്തുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....