മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിര്‍ത്താന്‍ സിപിഐ. യുവനേതാക്കള്‍ക്ക് പരിഗണന നല്കാന് ലക്ഷ്യമിട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് സിപിഐ തുടക്കമിടുന്നത്. ജില്ലകളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ സിപിഐക്ക് തലവേദനയാണ്. നിയമസഭയില്‍ ഹാട്രിക്ക് തികച്ചവര്‍ എത്ര വമ്പനായാലും ഇത്തവണ സാധ്യതകളടയും എന്ന സൂചനകളാണ് സിപിഐയില്‍ ഉയരുന്നത്. സി.ദിവാകരന്, മുല്ലക്കര രത്നാകരന്, വി.എസ്.സുനില്‍കുമാര്‍, ബിജിമോള്‍, തിലോത്തമന്, കെ.രാജു പാര്‍ട്ടിയിലെ പ്രമുഖരാണ് മൂന്ന് ടേം പൂര്‍ത്തിയാക്കുന്നത്. പുതിയ നയം നടപ്പായാല്‍ ഇവരെയെല്ലാം പാര്‍ട്ടി മാറ്റിനിര്‍ത്തേണ്ടി വരും.
നെടുമങ്ങാടും,തൃശൂരും നിലവിലെ സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിച്ചാല്‍ കൈപൊള്ളുമോ എന്ന സംശയം പാര്‍ട്ടിക്കുണ്ട്. എന്നാല്‍ പൊതുനയം വന്നാല്‍ ഇവരുടെ കാര്യത്തിലും വേര്‍തിരിവുണ്ടാകില്ല. ഇ.ചന്ദ്രശേഖരന്,ജയലാല്‍ അടക്കം രണ്ട് ടേം പൂര്‍ത്തിയാക്കുന്ന അരഡസന്‍ എംഎല്‍എമാരുടെ കാര്യവും ഉറപ്പിച്ചിട്ടില്ല. യുവ പ്രാതിനിധ്യം സിപിഎം വിജയകരമായി പരീക്ഷിക്കുമ്പോള്‍ സിപിഐയും പതിവ് ശൈലികള്‍ വിട്ടേക്കും. മുതിര്‍ന്ന നേതാക്കളുടെ വലിയ ഒരു നിരയൊഴിഞ്ഞാലും മഹേഷ് കക്കത്ത്, ശുഭേഷ് സുധാകര്‍, ജിസ്മോന്, സജിലാല്‍ തുടങ്ങി പുതുനിരയും സജ്ജമാണ്. പി.വസന്തം,ദേവിക തുടങ്ങിയ വനിതാനേതാക്കളുടെ പേരുകളും പ്രാരംഭ ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്. വിഭാഗീയ പ്രശ്നങ്ങള്‍ തലവേദനയായ കൊല്ലം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് പാര്‍ട്ടിക്ക് പ്രധാന തലവേദന.
പി പ്രസാദ്, ചിഞ്ചുറാണി അടക്കം സംസ്ഥാന എക്സിക്യൂട്ടീവിലെ പ്രമുഖരെയും സുരക്ഷിത മണ്ഡലങ്ങളില്‍ ആലോചിക്കുന്നുണ്ട്. ജോസ് പക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ അനിശ്ചിതത്വം നില്ക്കുമ്പോള് പകരം പൂഞ്ഞാര്‍ ചോദിക്കാനും സാധ്യതയേറിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് അനുകൂല ഘടകം. ജില്ലാ കമ്മിറ്റികളുടെ കൂടി പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ തേടിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....