ആരാധനാലയ സന്ദര്‍ശനങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശവുമായി സര്‍ക്കാര്‍
സംസ്ഥാനത്ത് ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് മാര്‍ഗനിര്‍ദേശം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഉത്സവങ്ങള്‍, പൊതുപരിപാടികള്‍, ഇവയുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ എന്നിവയുടെ സമയം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ ഉള്ളിടങ്ങളിലെ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കു. 60 വയസ് കഴിഞ്ഞവര്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കരുത്.
പുരോഹിതര്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഉത്സവ പറമ്പുകളിലും ആരാധനാലയങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കരുത്. ആചാരങ്ങളുടെ ഭാഗമായി ഒഴിവാക്കാനാകാത്ത സമൂഹസദ്യ ഉണ്ടെങ്കില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം. വിഗ്രഹത്തില്‍ തൊട്ടുള്ള ആരാധന അനുവദിക്കരുത്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന എക്സിബിഷനുകള്‍, മേളകള്‍, കണ്‍സേര്‍ട്ടുകള്‍ എന്നിവയില്‍ പ്രവേശനം നിയന്ത്രിതമായ തോതില്‍ ആകണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വരും ദിനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഉത്സവങ്ങള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം സൃഷ്ടിക്കപ്പെടാവുന്ന ഇളവുകളിലേക്ക് സംസ്ഥാനം നീങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....