ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ക്കിടയില്‍ വൈറസ് പടരുന്നു. പോക്‌സ് രോഗം പരത്തുന്ന വൈറസുകള്‍ക്ക് സമാനമായ വൈറസുകളാണ് കന്നുകാലികളില്‍ രോഗം പരത്തുന്നത്. കാലികളുടെ ചര്‍മത്തില്‍ ചെറിയ മുഴകള്‍ നിറയുന്ന രോഗമാണിത്. ജില്ലയില്‍ മൂന്നുമാസം മുമ്പ് തച്ചങ്ങാട് ഭാഗത്താണ് ആദ്യം രോഗം കണ്ടെത്തിയത്. പിന്നീട് ചെങ്കള, പാടി, മധൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പശുക്കള്‍ക്ക് രോഗം പകര്‍ന്നു. പശുക്കളെ കടിക്കുന്ന കൊതുകുകളും മറ്റ് പ്രാണികളുമാണ് രോഗം പരത്തുന്നത്. പശുക്കുട്ടികളെയാണ് ഏറ്റവും കൂടുതലായി ഈ രോഗം ബാധിക്കുന്നത്. പനി, വിശപ്പില്ലായ്മ, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ് മുതലായവയാണ് വൈറസ് ബാധിച്ച കന്നുകാലികള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍. ശരീരത്തിലെ മുഴകള്‍ പൊട്ടിയൊലിച്ച് മുറിവുകളും ഉണ്ടാകുന്നുണ്ട്. മുറിവുകളില്‍ മരുന്നുവെച്ച് കെട്ടിയില്ലെങ്കില്‍ വ്രണം വലുതാകാനും ഈച്ചകള്‍ മുട്ടയിട്ട് പുഴുക്കള്‍ ഉണ്ടാകുന്നതിനും ഇടവരുത്തുന്നു. രോഗബാധയുള്ള പശുക്കളില്‍ പാല്‍ ഗണ്യമായി കുറയുന്നത് ക്ഷീരകര്‍ഷകരെ വലയ്ക്കുകയാണ്. പ്രതിരോധ മരുന്ന് കിട്ടാത്തതിനാല്‍ കന്നുകാലികര്‍ഷകര്‍ കുടുങ്ങിയിരിക്കുകയാണ്. പശുവളര്‍ത്തല്‍ പ്രധാന ഉപജീവനമാര്‍ഗമായി കാണുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കാസര്‍ഗോഡ് ജില്ലയിലുണ്ട്. രോഗബാധ ഇവരുടെ വരുമാനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. വേപ്പിലയും മൈലാഞ്ചിയും മഞ്ഞളുമായി ചേര്‍ത്തരച്ച് മുഴകളില്‍ പുരട്ടുന്നത് വൈറസ് ബാധിച്ച കന്നുകാലികള്‍ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. ആഫ്രിക്കയിലും മറ്റും കണ്ടെത്തിയിരുന്ന ചര്‍മമുഴ രോഗം മൂന്നുവര്‍ഷം മുമ്പാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ഒഡീഷയില്‍ കണ്ടെത്തിയ ഈ രോഗം പിന്നീട് മറ്റുസംസ്ഥാനങ്ങളിലും എത്തുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....