ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന്റെ തിയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. ഈയാഴ്ച തന്നെ വിതരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച മുതല്‍ രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ചേക്കുമെന്നു നേരത്തെ, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ആദ്യഘട്ടത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചു കോടിഡോസുകളും ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ഒരു കോടി ഡോസുകളുമാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോവിഡ് മുന്നണി പോരാളികള്‍ക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്കും വിതരണം നടത്താനാണു സര്‍ക്കാരിന്റെ പദ്ധതി. വാക്സിന് വിതരണത്തിനുള്ള ഡ്രൈ റണ്‍ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളിലുമായി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടു വാക്സിനുകളും 100 ശതമാനം സുരക്ഷിതമാണെന്നും കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദവും കോവാക്സിന് ശക്തമായ രോഗപ്രതിരോധ ശേഷിയുള്ളതാണെന്നുമാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാദിക്കുന്നത്. ഓക്സ്ഫഡ് സര്‍വകലാശാല, അസ്ട്രാസനേക എന്നിവരുമായി ചേര്‍ന്നാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്സിന് വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ കോവാക്സിനും വികസിപ്പിച്ചു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിന് 12 വയസിനു മുകളിലുള്ളവരില്‍ പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. കോവിഷീല്‍ഡിനും കോവാക്സിനും അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അന്തിമ അനുമതി നല്‍കിയിരുന്നെങ്കിലും വിതരണത്തിനും ഉപയോഗത്തിനും ചില ഉപാധികള്‍ വച്ചിരുന്നു. ഈ നിയന്ത്രണങ്ങളെക്കുറിച്ചും ഉപാധികളെക്കുറിച്ചും വിശദമാക്കാന്‍ ഡിസിജിഐ തയാറായതുമില്ല. ഇതിനു പിന്നാലെ മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കോവാക്സിന് അനുമതി നല്‍കിയതിനെ ചോദ്യംചെയ്ത് ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ, കോവിഷീല്‍ഡ് വാക്സിന് ഉപയോഗിച്ചതിനു ശേഷമേ കോവാക്സിന് ഉപയോഗിക്കുകയുള്ളുവെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു. കോവാക്സിന് ഉപയോഗത്തിനു നിയന്ത്രണങ്ങളുള്ളത് ഫലപ്രാപ്തിയിലുള്ള ഉറപ്പുകുറവുകൊണ്ടാണെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഭാരത് ബയോടെക് ചീഫ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല രംഗത്തെത്തി.
വാക്സിന് നിര്‍മാണത്തിലുള്ള തങ്ങളുടെ പ്രവൃത്തി പരിചയം അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. വാക്സിന് നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ ഇന്ത്യന്‍ കന്പനിക്കെതിരേ ലോകത്തെ മറ്റു കന്പനികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....