News Beyond Headlines

27 Wednesday
November

മുപ്പത് സീറ്റിൽ ലീഗ് ; കൂടുതൽ സ്വതന്ത്രർ വേണമെന്ന് ആവശ്യം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായി 30 സീറ്റുകളിൽ മത്‌സരിക്കാൻ മുസ്‌ളീലീഗ് തീരുമാനം. അതിനു പുറമെ കോൺഗ്രസിന്റെ വിജയസാധ്യത ഇല്ലാത്ത സ്ഥാനാർത്ഥികളെ മാറ്റി അത്തരം മണ്ഡലങ്ങളിൽ സ്വതന്ത്രരെ പരിഗണിക്കണമെന്ന ആവശ്യവും ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ സീറ്റിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകുമെന്നും നവർ ചർച്ചകളിൽ അറിയിച്ചിട്ടുണ്ട്.
മലബാറിന് പുറമെയുള്ള മേഖലയിലും ശക്തമായ സാന്നിധ്യമാവുകയാണ് ലീഗിന്റെ ലക്ഷ്യം
യുഡിഎഫ് മുന്നണി ധാരണ അനുസരിച്ച് നിലവിൽ 24 സീറ്റുകളിലാണ് മുസ്ലിം ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൂടുതൽ സീറ്റുകൾ അവശ്യപ്പെട്ടിരുന്നങ്കിലും വിവാദങ്ങൾക്ക് ഒടുവിൽ അവസാനം ലീഗ് ഒത്തു തീർപ്പിന് തയാറായി. എന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിലപേശാൻ ഉറച്ചു നിൽക്കുകയാണ് ലീഗ് നേതൃത്വം.

മുന്നണിയിൽ പാർട്ടിക്ക് ശേഷി കൂടിയിട്ടുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മത്സരിക്കുന്ന സീറ്റുകളിലെ മുൻകാല ശക്തി പ്രകടനങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ വിലപേശൽ. നേരത്തെ മത്സരിച്ചിരുന്ന സീറ്റുകൾ കൂടാതെ ആറു സീറ്റുകൾ അധികം ആവശ്യപ്പെടാനാണ് സാധ്യത. കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗവും എൽജെഡിയും മുന്നണി വിട്ടതോടെ യുഡിഎഫിൽ സീറ്റുകൾ ഒഴിവ് വന്ന പശ്ചാത്തലത്തിൽ കൂടിയാണ് ലീഗിന്റെ നീക്കം. ഈ സീറ്റുകൾ ഏറ്റെടുക്കണമെന്ന് കോൺഗ്രസും പിജെ ജോസഫ് വിഭാഗവും കണക്ക് കൂട്ടുമ്പോഴാണ് കൂടുതൽ സീറ്റുകൾക്ക് വേണ്ടി മുസ്ലിം ലീഗ് കരുനീക്കം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്തും ഇടുക്കിയിലും ജോസഫ് പക്ഷത്തിനും മറ്റിടങ്ങളിൽ കോൺഗ്രസിനും വൻ തിരിച്ചടിയേൽക്കേണ്ടി വന്ന സാഹചര്യവും ലീഗിന് അനുകൂലമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. മലബാറിൽ നിന്നും മധ്യകേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കും കൂടി ചുവട് മാറ്റാനും മുസ്ലിം ലീഗ് ആഗ്രഹിക്കുന്നുണ്ട്.
ഇപ്പോൾ കുഞ്ഞാലിക്കുട്ടി സഭാനേതാക്കളുമായി നടത്തുന്ന ചർച്ചകളിലെ ഒരാവശ്യം ഇതാണ് . കോട്ടയം , ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇടുക്കിയിലുമാണ് ലീഗിന് കണ്ണുള്ളത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....