എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും മാറ്റിനിര്‍ത്തി, മുഖ്യമന്ത്രിയുടെ കേരളപര്യടനം മലപ്പുറത്ത് തുടരുകയാണ്. രാവിലെ മതനേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സമസ്ത നേതാക്കളൊഴികെ ക്ഷണിച്ചവരില്‍ എല്ലാവരും നേരത്തേ തന്നെ എത്തിയിരുന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറിയും പ്രധാനനേതാക്കളില്‍ ഒരാളുമായ കെ ആലിക്കുട്ടി മുസ്ല്യാരെ ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നു. പകരം ഒരു പ്രതിനിധിയെ അയക്കുകയും ചെയ്തു. ഏതാണ്ട് അരമണിക്കൂറോളം മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നീണ്ടുനിന്നു. 11 മണിയോടെയാണ് കേരളപര്യടനത്തിന്റെ ഭാഗമായ വികസനചര്‍ച്ച നടക്കുന്നത്.
ഇകെ സുന്നി വിഭാഗം നേതാവ് ഉമര്‍ ഫൈസി മുക്കം ജമാ അത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ മാധ്യമങ്ങളോടും മുഖ്യമന്ത്രിയോട് നേരിട്ടും സന്തോഷമറിയിച്ചിരുന്നു. മുസ്ലിം ലീഗിന്റെ വെല്‍ഫയര്‍ ബന്ധത്തെയും ഉമര്‍ഫൈസി വിമര്‍ശിച്ചു. സമസ്തയുടെ മുശാവറ (മുതിര്‍ന്ന പണ്ഡിതന്മാരുടെ ഉന്നതതലസമിതി) അംഗം കൂടിയായ ഉമര്‍ ഫൈസിയുടെ പ്രസ്താവനയോട് അതേ സമിതിയിലെ ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള തല മുതിര്‍ന്ന മറ്റംഗങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് സമസ്ത ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് വിളിച്ചതില്‍ നിന്ന് അനാരോഗ്യം ചൂണ്ടിക്കാട്ടി മാറി നില്‍ക്കുന്നത്.
നിലവിലുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി മാറ്റി നിര്‍ത്തിയത്. അതേനിലപാട് മലപ്പുറത്തും മുഖ്യമന്ത്രി തുടരുന്നു. അതേസമയം ലീഗുമായി അടുപ്പം പുലര്‍ത്തുന്ന ഇകെ - സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചു.
കോഴിക്കോട്ട് മുഖ്യമന്ത്രിയുമായി നേരിട്ട് ഗസ്റ്റ് ഹൌസിലെത്തി ചര്‍ച്ച നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം മകന് അബ്ദൂള് ഹക്കിം അസ്ഹരി യോഗത്തിനെത്തി. താമരശ്ശേരി, കോഴിക്കോട് രൂപതാ ബിഷപ്പുമാര്‍ യോഗത്തിനെത്തിയില്ല. എന്നാല്‍, സിഎസ്ഐ ബിഷപ്പ് റോയ്സ് വിക്ടര്‍ മനോജ് യോഗത്തിനെത്തി. ഇന്നലെ, കല്‍പ്പറ്റയില്‍ നടന്ന വയനാട് ജില്ലാ പര്യടനപരിപാടിയില്‍ നിന്ന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം വിട്ടു നിന്നു. അതേ സമയം മുസ്ലിം സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ആദിവാസി, കര്‍ഷക, സ്വതന്ത്ര സംഘടനാനേതാക്കള്‍ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....