ഇനിയുള്ള പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്ത് വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തി ആയിരിക്കുമെന്നും അതോടൊപ്പം 2025ല്‍ ലോകത്തിലെ തന്നെ ഇന്ത്യ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും അത്തരത്തിലാകും വിധമാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നും സെന്റര്‍ ഫോര്‍ എക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്. ഇംഗ്ലണ്ടിനെ പിന്തള്ളിയാകും ഇന്ത്യ അഞ്ചാമത് എത്തുന്നത്. ജിഡിപിയിലെ ഇടിവ് അടക്കം ഇന്ത്യയ്ക്ക് 2021ല്‍ മറികടക്കാന്‍ സാധിക്കും. വേള്‍ഡ് എക്കോണമിക് ലീഗ് ടേബിളിന്റെ വിലയിരുത്തലാണ് ഇത്. അന്താരാഷ്ട്ര കോവിഡ് സാഹചര്യങ്ങളെ കൂടി വിലയിരുത്തിയാണ് ഇത്തവണത്തെ വേള്‍ഡ് എക്കണോമിക് ലീഗ് ടേബിള്‍ സെന്റര്‍ ഫോര്‍ എക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് തയാറാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ സ്ഥിതി വിവരം അനുഅസരിച്ച് ചൈനയുടെയും ഇന്ത്യയുടെയും ധനശൈലി കൊവിഡ് പ്രതിസന്ധിയെ മറികടക്കും എന്ന് പ്രവചിച്ചു.
2030ല്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും വിധമാകും വളര്‍ച്ച. 2028ല്‍ ചൈന അമേരിയ്ക്കന്‍ സമ്പത്ത് ഘടനയെ മറികടക്കും എന്നും വേള്‍ഡ് എക്കോണമിക്ക് ലീഗ് ടെബിള്‍ വിലയിരുത്തി. കാര്‍ഷിക മേഖലയില്‍ ഇന്ത്യയുടെ പ്രകടനം കോവിഡ് കാലത്തും അന്താരാഷ്ട്ര ശരാശരിയെക്കാള്‍ ബഹുദൂരം മുന്നിലാണ്. കാര്‍ഷിക മേഖലയില്‍ ഇന്ത്യ ഉണ്ടാക്കുന്ന നേട്ടം വലിയ വികസന വിഭവമായി ഇന്ത്യയ്ക്ക് മാറും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വ്യാവസായിക, വാണിജ്യ, നിര്‍മാണ, തൊഴില്‍, കയറ്റുമതി മേഖലയില്‍ കാര്യമായ പുരോഗതി 2022 ആദ്യത്തോടെ ഉണ്ടാകും. 2023, 2024 വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ സാമ്പത്തിക നേട്ടമാകും ഇന്ത്യ നേടുക.
ഇംഗ്ലണ്ടിനെ 2025ല്‍ പിന്‍തള്ളി ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ജിവിത നിലവരത്തിലും ഇന്ത്യയില്‍ വലിയ മാറ്റം 2024ഓടെ ഉണ്ടാകും എന്നും സ്ഥിതിവിവരം വ്യക്തമാക്കുന്നു. 2027ല്‍ ജര്‍മനിയെയും 2030ല്‍ ജപ്പാനെയും ഇന്ത്യ മറികടക്കും. 2021ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 9 ശതമാനം വരെ വളര്‍ച്ച നേടും എന്നും വേള്‍ഡ് എക്കണോമിക് ലീഗ് ടേബിളില്‍ വ്യക്തമാക്കി. ചൈന 202 ല്‍ അമേരിയ്ക്കയുടെ സമ്പത്ത് ഘടനയെ മറികടക്കും എന്ന് ഇത്തവണത്തെ വേള്‍ഡ് എക്കണോമിക് ലീഗ് ടേബിള്‍ പ്രവചിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....