പ്രീയ വായനക്കാര്‍ക്ക് ഹെഡ്‌ലൈന്‍ കേരളയുടെ ക്രിസ്തുമസ് ആശംസകള്‍
കൊച്ചി: കോവിഡ് സാഹചര്യത്തിലും തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കോവിഡിന്റെ കാഠിന്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളും പ്രാര്‍ത്ഥനയും ഇക്കുറി വെര്‍ച്വുലായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്.
വത്തിക്കാന്‍: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. പുരോഹിതര്‍ വിശ്വാസികള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കി. കോവിഡ് നിയന്ത്രണങ്ങളോടെയാണ് പാതിരാ കുര്‍ബാനയും ആരാധനകളും നടന്നത്.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്രിസ്തുമസ് ദിന സന്ദേശത്തില്‍ മഹാമാരിക്ക് എതിരെ പോരാടിയവരെയും സമരം ചെയ്യുന്ന കര്‍ഷകരേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്മരിച്ചു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍ കാര്‍മികത്വം വഹിച്ചു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ശുശ്രുഷകള്‍ക്കു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ നേതൃത്വം നല്‍കി. ഓര്‍ത്തഡോക്സ് സഭയുടെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും യാക്കോബായ സഭയുടെ ശുശ്രൂഷകള്‍ക്ക് മെത്രാപൊലിത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസും മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ത്തോമ്മ സഭയുടെ ആഘോഷ ചടങ്ങുകള്‍ക്ക് സഭാ അധ്യക്ഷന്‍തെയോഡോഷ്യസ് മാര്‍ത്തോമ്മന്‍ മെത്രാപ്പോലീത്തയും സിഎസ്ഐ സഭയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സഭാ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലവും നേതൃത്വം നല്‍കി.
കോഴിക്കോട് ദേവമാത കത്തീഡ്രലില്‍ നടന്ന പിറവി തിരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് ദേവാലയത്തില്‍ നിന്നും പുല്‍കൂട്ടിലേക്കുള്ള പ്രദക്ഷിണവും നടന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....