മുംബൈ: നവി മുംബൈയിലെ വാഷിക്ക് സമീപം ക്രൂരമായ ബലാത്സംഗത്തിന് ശേഷം ഭാരമേറിയ വസ്തുവച്ച് തല തകര്‍ത്ത് ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് ട്രാക്കിന് സമീപം ഗുരുതര പരിക്കുകളോടെ ഇരുപത്തിമൂന്നുകാരിയെ കണ്ടെത്തിയത്. രാവിലെ 6.30 വാഷി റെയില്‍വേ സ്റ്റേഷന്‍ മാനേജരാണ് ക്രീക്ക് പാലത്തിന് സമീപം അതീവ ഗുരുതരാവസ്ഥയില്‍ ഒരു യുവതിയെ കണ്ടെത്തിയ വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുന്നത്.
ശരീരമാസകലം മുറിവുകളും തലയില്‍ ഒന്നിലേറെ പരിക്കുകളുമായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ വാഷിയിലെ എന്‍എംഎംസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ജെജെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് യുവതി. മുംബൈയിലെ പവായ് മേഖലയില്‍ വീട്ടുവേലയ്ക്ക് പോവുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ടിറ്റ്വാല സ്വദേശിയാണ് യുവതിയുടെ കുടുംബമെന്നാണ് പ്രാഥമിക അനുമാനം. പേരും ടിറ്റ്വാല സ്വദേശിയാണെന്നും മാത്രമാണ് യുവതിയില്‍ നിന്ന് ശേഖരിക്കാനായ വിവരം.
യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതക ശ്രമത്തിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. താനെ, പന്‍വേല്‍, വാഷി സ്റ്റേഷനുകളിലെ സിസിടിവി ഫൂട്ടേജുകളെടുത്ത് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ യുവതി ട്രെയിനില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....