തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നു. ഇന്ന് 6049 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ ഉറവിടം വ്യക്തമല്ല. കോട്ടയം 729, തൃശൂര്‍ 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂര്‍ 249, വയനാട് 193, ഇടുക്കി 91, കാസര്‍ഗോഡ് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശിവാനന്ദന് (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര്‍ സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂര്‍ സ്വദേശി കെ.ആര്. വേണുനാഥന് പിള്ള (76), അമ്ബലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേര്‍ത്തല സ്വദേശി തോമസ് (75), എറണാകുളം തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂര് സ്വദേശി ഭാസ്കരന് നായര്‍ (85), തൃശൂര്‍ കോട്ടപ്പുറം സ്വദേശിനി ആനി (80), പാലക്കാട് കൂടല്ലൂര്‍ സ്വദേശി ഹംസ (65), മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്ണന് (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂര്‍ സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിര്‍മല (49), ഓമന്നൂര് സ്വദേശി മുഹമ്മദ് കുട്ടി (64), വയനാട് വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്ദലവി (64), ബത്തേരി സ്വദേശിനി ആമിന (68), കണ്ണൂര്‍ ആറളം സ്വദേശി കരുണാകരന് (92), അറവാഞ്ചല് സ്വദേശിനി സൈനബ (72) എന്നിവരുടെ മരണമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കടനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), രാമപുരം (7, 8), കാസര്‍ഗോഡ് ജില്ലയിലെ ദേളംപാടി (11), തൃശൂര്‍ ജില്ലയിലെ പരിയാരം (12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....