News Beyond Headlines

30 Saturday
November

മുൻ എംഎൽഎ ടി ചാത്തു അന്തരിച്ചു

മുതിർന്ന സിപിഐ എം നേതാവും കർഷകതൊഴിലാളി യൂണിയൻ അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ  കൊല്ലങ്കോട്‌ മുതലമട  പള്ളം ഹൗസിൽ ടി ചാത്തു (88) അന്തരിച്ചു. വാർധക്യ സഹജമായ ശാരീരിക അവശതയെ തുടർന്ന്‌ ഏറെ നാളുകളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്‌ച രാവിലെ അസ്വസ്‌ഥത അനുഭവപ്പെട്ടതിനാൽ കൊല്ലങ്കോട്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പകൽ 10.30 ന്‌ മരണപ്പെട്ടു. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ വീട്ടുവളപ്പിൽ.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എന്നീനിലകളിൽ പ്രവർത്തിച്ച ചാത്തു, കാർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക്‌വഹിച്ചു. നിരവധി സമരങ്ങളിലും പങ്കെടുത്തു.1991 മുതൽ 1996 വരെ കൊല്ലങ്കോട്‌  മണ്ഡലത്തിൽ നിന്നും  നിയമസഭാഅംഗമായി പ്രവർത്തിച്ചു.

ഏറ്റവും കൂടുതൽ ജയിൽവാസം അനുഭവിച്ച നേതാവുകൂടിയാണ്‌ അദ്ദേഹം. ജില്ലയിലെ ആദ്യ രക്തസാക്ഷി അരണ്ടപ്പള്ളം ആറു ജന്മിയുടെ ഗുണ്ടകളുടെ  വെടിയേറ്റ്‌ മരിച്ചപ്പോൾ ഒരു രാത്രിമുഴുവൻ മൃതദേഹത്തിന്‌ കാവലിരുന്നത്‌ ചാത്തുവായിരുന്നു. 1957   ഒക്ടോബർ ഒന്നിനായിരുന്നു അത്‌.  കമ്യൂണിസ്‌റ്റ്‌ പാർടി നിരോധിച്ച സമയത്ത്‌  ഒളിവിൽകഴിയുന്ന നേതാക്കൾക്ക്‌ കത്തും ബീഡിയും കൈമാറുന്ന ജോലിയായിരുന്നു ചാത്തുവിന്‌.

18-ാം വയസ്സിൽ കമ്യൂണിസ്‌റ്റ്‌ പാർടിയിൽ അംഗമായി.  അഖിലേന്ത്യാ കിസാൻസഭയിലൂടെയാണ്‌ പൊതുരംഗത്തേക്ക്‌ വന്നത്‌. ആദ്യം വില്ലേജ് സെക്രട്ടറി, താലൂക്ക്‌ സെക്രട്ടറി, 1966ൽ കെഎസ്‌കെടിയു രൂപീകരിച്ചപ്പോൾ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, പിന്നീട്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, പി കെ കുഞ്ഞച്ചൻ അഖിലേന്ത്യാ സെക്രട്ടറിയായ സമയത്ത്‌ ഒരുവർഷം സംസ്ഥാന ആക്ടിങ്‌ സെക്രട്ടറിയായും പ്രവർത്തിച്ചു.  27 വർഷമായി കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്‌.  

   ഭാര്യ: ശകുന്തള. മക്കൾ: തിരുച്ചന്ദ്രൻ (സിപിഐ എം മുതലമട ലോക്കൽ സെക്രട്ടറി), രവിച്ചന്ദ്രൻ (അധ്യാപകൻ), സതീഷ്‌ചന്ദ്രൻ (ദേശാഭിമാനി, പാലക്കാട്‌), പുഷ്‌പലത (അധ്യാപിക), നിർമലത (തൃശൂർ). മരുമക്കൾ: പ്രിയ, സരിത (ജില്ലാ സഹ. ബാങ്ക്‌), ബിൻസി (അധ്യാപിക), ബിജു (അധ്യാപകൻ), തേജാറാം (ഗൾഫ്‌).

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....