മലയാള സിനിമയുടെ പ്രീയപ്പെട്ട യുവനടന്‍ നിവിന്‍ പോളി. താരത്തിന്റെ പേഴ്സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചു. ആന്തരിക രക്തസ്രാവാതെ തുടര്‍ന്നായിരുന്നു അന്ത്യം.
ക്രിസ്തുമസ് സ്റ്റാര്‍ തൂക്കാനായി മരത്തില്‍ കയറിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു.തുടര്‍ന്നായിരുന്നു ആന്തരിക രക്തസ്രാവം ഉണ്ടായതും. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഏറെ നാളുകളായി നിവിന്‍ പോളിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഷാബു അദ്ദേഹത്തിന്റെ അസിസ്റ്റന്റായി തുടരുകയായിരുന്നു.
നിരവധി താരങ്ങള്‍ ഷാബുവിന്റെ മരണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് രംഗത്തെത്തി. ഷാബു ഏട്ടാ ആ കടം വീട്ടാന്‍ എനിക്കായില്ല മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ.. എന്നായിരുന്നു അജു വര്‍ഗീസ് കുറിച്ചത്. തട്ടത്തിന്‍ മറയത്ത് എന്ന ആദ്യ ചിത്രം മുതല്‍ ഷാബു നിവിന്‍ പോളിക്ക് ഒപ്പമുള്ള ആളാണെന്നും. അദ്ദേഹത്തിന്റെ കുടുംബത്തിന് ധൈര്യവും ആത്മവിശ്വാസവും നല്‍കട്ടെ എന്നും അജുകുറിച്ചു.മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി സഹോദരനാണ്.
നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ല എന്നും മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്. ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. ഷാബുവിനെക്കുറിച്ച് അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗീതു മോഹന്‍ദാസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി പേരാണ് പറഞ്ഞെത്തിയിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....