പ്ലസ് ടു കോഴ കേസില്‍ കെ.എം. ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകാന്‍ ഷാജിക്ക് നോട്ടീസ് നല്‍കും. മൂന്ന് ദിവസത്തിനകം നോട്ടീസ് നല്‍കുമെന്നാണ് വിവരം. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ എംഎല്‍എ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് കെ.എം. ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഴീക്കോട് മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായതായും സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നു. മാത്രമല്ല, എംഎല്‍എയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് തലശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.അതേസമയം, ഭൂമി കയ്യേറി വീട് നിര്‍മിച്ചതില്‍ വിശദീകരണം നല്‍കാന്‍ കെ.എം. ഷാജിയുടെ ഭാര്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസിന് മറുപടിയിലാണ് കൂടുതല്‍ സമയം ചോദിച്ചത്. ഡിസംബര്‍ 17 ന് ഹാജരാകാനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കെ.എം. ഷാജിയുടെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചത്. ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്‍പറേഷന്‍ സര്‍വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകണം നല്‍കണം. ആശയുടെ പേരിലാണ് ഭൂമി. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എം.കെ. മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം .ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം.കെ. മുനീര്‍ എംഎല്‍എക്ക് എതിരെയും പരാതി ഉയര്‍ന്നത്. കെ.എം. ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്.വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നെന്ന് പരാതിയില്‍ പറയുന്നു. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....