ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ലീഗ് നേതാവ് എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെയും ഒളിവില്‍ പോയ ചന്തേരയിലെ പൂക്കോയ തങ്ങളുടേയും പേരില്‍ തലശേരി പൊലീസില്‍ രണ്ട് വിശ്വാസ വഞ്ചനക്കേസ് കൂടി. തൂവ്വക്കുന്ന് സ്വദേശിനി കാരായില്ലത്ത് സുഹറ, കൊളവല്ലൂര്‍ സ്വദേശി കുനിയില്‍ വീട്ടില്‍ മൂസ്സ എന്നിവരുടെ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 420 വകുപ്പില്‍ കേസെടുത്തത് . ഇരുവരും തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. സുഹറയുടെ പരാതിയില്‍ പൂക്കോയ തങ്ങളാണ് കുറ്റാരോപിതന്‍. മൂസ്സ പരാതിക്കാരനായ കേസില്‍ എം.സി. കമറുദ്ദീനും പൂക്കോയ തങ്ങളും പ്രതിസ്ഥാനത്തുണ്ട്. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചാല്‍ മാസംപ്രതി നല്ലൊരു തുക ലാഭവിഹിതമായി കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 ലക്ഷം വീതം ഇരുവരില്‍ നിന്നും വാങ്ങിയെന്നാണ് ആരോപണം. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നിലവില്‍ നൂറിലേറെ കേസുകള്‍ ഇരുവരുടെയും പേരില്‍ ചുമത്തപ്പെട്ടിട്ടുണ്ട്. 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് സംശയം. തലശേരിയില്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണെങ്കില്‍ ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്റ് തടവുകാരനായി അഴിയെണ്ണുന്ന മഞ്ചേശ്വരം എംഎല്‍എയെ തലശേരി പൊലീസിന് ജയിലിലെത്തി അറസ്റ്റ് ചെയ്യേണ്ടി വരും. ഇതിനായുള്ള അനുവാദം കോടതി നല്‍കണം. പുതിയ കേസുകളില്‍ കൂടി അറസ്റ്റ് നടന്നാല്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകും. തലശേരി മേഖലയില്‍ മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള ചില സമ്പന്നരും ഖമറുദ്ദീന്‍ കമ്പനിയുടെ തട്ടിപ്പില്‍ കുടുങ്ങിയതായി സൂചനയുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം കാരണം ഇവര്‍ തല്‍ക്കാലം പരാതിപ്പെടുന്നില്ലെന്നാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....