അയര്‍ലന്‍ഡ് : ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഏറ്റെടുത്തിരിക്കുന്നു കര്‍ഷക സമരം. അതിനാല്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇപ്പോള്‍ അയര്‍ലന്‍ഡും എത്തിയിരിക്കുന്നു. 'കര്‍ഷകരില്ലെങ്കില്‍ നമുക്ക് ഭക്ഷണമില്ല'. ഈ വാക്കുകള്‍ തിരിച്ചറിഞ്ഞവരാണ് ഇന്ത്യന്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് കൗണ്ടി ടിപ്പറേറിയിലെ അതിപുരാതന നഗരമായ ക്ലോണ്‍മേലില്‍ ഒത്തുചേര്‍ന്നത്. ക്ലോണ്‍മേലിലെ ഇന്ത്യന്‍ പ്രവാസി സമൂഹം 15ന് സംഘടിപ്പിച്ച പരിപാടിയില്‍ അയര്‍ലന്‍ഡിലെ കാര്‍ഷിക മേഖലയിലുള്ളവരും രാഷ്ട്രീയ നേതൃനിരയില്‍ ഉള്ളവരും പങ്കെടുത്തു.നിലവില്‍ ലോക്ക്ഡൗണ്‍ ഉള്ള അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പ്രവാസിസമൂഹം പ്രത്യേക അനുമതിയോടെ നടത്തിയ പരിപാടിയുടെ സൂത്രധാരന്‍ കൊല്ലം കുണ്ടറ സ്വദേശി അനൂപ് ജോസഫാണ്. നാലു വര്‍ഷമായി അയര്‍ലന്‍ഡില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുകയാണ് അനൂപ്. ആറു പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഇവിടെ വിലക്കുണ്ട്.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വക്താവ് ലിജോ ജോസഫ് സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ റിച്ചി മൊല്ലോയിയാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്തത്.ഓള്‍ഡ് ടെസ്‌കോ കാര്‍ പാര്‍ക്ക് ടൗണില്‍നിന്ന് ആരംഭിച്ച റാലി ക്ലോണ്‍മേല്‍ നഗരത്തിനെ വലംവച്ച് ചരിത്രപ്രസിദ്ധമായ മെയിന്‍ ഗാര്‍ഡ് മ്യൂസിയത്തില്‍ അവസാനിച്ചു. കൗണ്‍സിലര്‍ പാറ്റ് ഇംഗ്ലീഷ്, കൗണ്‍സിലര്‍ മൈക്കിള്‍ മര്‍ഫി, ഐറിഷ് പാര്‍ലമെന്റ് അധോസഭാ മുന്‍ അംഗം സീമുസ് ഹീലി, ഇടതുപക്ഷത്തെ പ്രതിനിധാനംചെയ്യുന്ന പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ടി ഔദ്യോഗിക പ്രതിനിധിയായ അന്നെ വാല്‍ഷ് തുടങ്ങിയവര്‍ ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....