പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുതിയ ദിശയിലേയ്ക്ക്. മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രപര്‍ത്തിക്കാന്‍ ഉടന്‍ വിടുതല്‍ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ കേന്ദ്ര നിര്‍ദേശം സ്വീകാര്യമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി പ്രതികരിച്ചു.
ഐ.പി.എസ് സര്‍വീസ് ചട്ടം അനുസരിച്ച് എതുസമയത്തും ഉദ്യോഗസ്ഥരുടെ വിന്യാസം എപ്രകാരം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് തീരുമാനിക്കാം. അതുകൊണ്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ വിടുതല്‍ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എന്നാല്‍ ഇക്കാര്യത്തില്‍ വഴങ്ങില്ല എന്ന് പ്രതികരിച്ചു. പ്രതികാരം ചെയ്യാനും പീഡിപ്പിക്കാനും ഉദ്യോഗസ്ഥരെ വിട്ടു നല്‍കാന്‍ സാധ്യമല്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
കേന്ദ്ര പൊലീസ് സംസ്ഥന പൊലീസിന് നല്‍കിയ കത്തും പശ്ചിമ ബംഗാളിലെ ഇരു സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തെ കൂടുതല്‍ കടുത്തതാക്കി. പശ്ചിമ ബംഗാള്‍ പൊലീസിന് നല്‍കിയ കത്തില്‍ ജെ.പി നദ്ദയ്ക്ക് ഒരുക്കിയ സുരക്ഷയില്‍ വലിയ വീഴ്ച ഉണ്ടായിരുന്നതായി സി.ആര്‍.പി.എഫ് കുറ്റപ്പെടുത്തി. അമിത് ഷായുടെ രണ്ട് ദിവസത്തെ സന്ദര്‍ശന പരിപാടികളില്‍ കുറ്റമറ്റ സവിധാനം ഒരുക്കണമെന്ന നിര്‍ദേശവും കത്തിലുണ്ട്.അതിനിടെ സംസ്ഥാനത്ത് മറ്റൊരു ടി.എം.സി എം.എല്‍.എ കൂടി ഇന്ന് പാര്‍ട്ടി വിട്ടു. അസന്‍ സോള്‍ എം.എല്‍.എ ജിതേന്ദ്ര തിവാരിയാണ് രാജിവച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....