ബ്രിട്ടീഷ് എസ്യുവി നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്യുവിയുടെ ഹൈബ്രിഡ് വകഭേദമായ P400e ഹൈബ്രിഡ് കരുത്തുമായി ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ തന്നെ എത്തും. ലാന്‍ഡ് റോവര്‍ ഇന്ത്യ ഡിഫന്‍ഡര്‍ P400eനായുള്ള ബുക്കിങ് ആരംഭിച്ചു. അടുത്ത വര്‍ഷമാണ് ഡെലിവറി ആരംഭിക്കുക. റിപ്പോര്‍ട്ട് പ്രകാരം ഡിഫന്‍ഡര്‍ P400e SE, HSE, X-ssU\manIv HSE, X എന്നിങ്ങനെ നാല് വേരിയന്റുകളില്‍ 110 (അഞ്ച് ഡോര്‍) പതിപ്പില്‍ മാത്രമേ ഇന്ത്യന്‍ വിപണിയിലെത്തൂ.
2.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 292 ബിഎച്പി പരമാവധി കരുത്തും 400 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നു. ഇതിനൊപ്പം 105 സണ ഇലക്ട്രിക്ക് മോട്ടോര്‍ ഡിഫന്‍ഡര്‍ P400e-യിലുണ്ട്. 19.2 kWh ലിഥിയം-അയണ്‍ ബാറ്ററിയില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് മോട്ടോര്‍ കൂടെ ചേരുമ്പോള്‍ ഡിഫന്‍ഡര്‍ P400e-യുടെ ഔട്പുട്ട് 386 ബിഎച്പിയും 640 എന്‍എമ്മും ആണ്. ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഹൈബ്രിഡ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 5.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡിഫന്‍ഡര്‍ P400eയ്ക്ക് സാധിക്കുമെന്നാണ് സൂചന.
അതേസമയം ഒക്ടോബറിലാണ് ഡിഫന്‍ഡറിനെ ഇന്ത്യയിലെത്തിച്ചത്. 2.0-ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് പുത്തന്‍ ഡിഫന്‍ഡര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....