News Beyond Headlines

27 Wednesday
November

കനത്ത തിരിച്ചടിയുമായി മൊബൈല്‍ മേഖലയും; ഇനി മുതല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ചാര്‍ജറും ഇയര്‍ ഫോണും ലഭിക്കില്ല

കനത്ത തിരിച്ചടിയുമായി മൊബൈല്‍ മേഖലയും രംഗത്ത്. സാധാരണ ലഭിച്ചുകൊണ്ടിരിക്കുന്ന പോലെ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ചാര്‍ജറും ഇയര്‍ഫോണും ലഭിക്കില്ല. അതിനും വേറെ കാശ് ചിലവാക്കേണ്ടി വരും. ഉതുകൊണ്ട് ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക. ആ പാക്കറ്റില്‍ ചാര്‍ജറും ഇയര്‍ ഫോണും കണ്ടില്ലെന്ന് കരുതി അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. ഫോണ്‍ മാത്രമേ കമ്പനി നല്‍കുകയുള്ളൂ എന്നാണ് തീരുമാനം.

ആപ്പിള്‍ ഇറക്കാന്‍ പോകുന്ന ഐ ഫോണ്‍ 13 ല്‍ ചാര്‍ജറും ഇയര്‍ ഫോണും ഉണ്ടാവില്ലത്രേ. ഇനിയിപ്പോള്‍ സാംസങ്ങ് അടക്കമുള്ള മറ്റു മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇതേ പാത പിന്തുടര്‍ന്നേക്കുമെന്നാണ് മൊബൈല്‍ ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാം തുടങ്ങി വയ്ക്കുന്നത് ആപ്പിള്‍ തന്നെ. ഐ ഫോണ്‍ 12 സീരീസ് ഇറക്കുന്ന വേളയില്‍ തന്നെ ആപ്പിള്‍ പറഞ്ഞിരുന്നു ഇനി മുതല്‍ എല്ലാ ഐ ഫോണ്‍ 12 മോഡലുകളും ഭാവിയില്‍ ഇറക്കാന്‍ പോകുന്ന ഐ ഫോണ്‍ സീരീസുകളും ചാര്‍ജറുകള്‍ ഇല്ലാതെയായിരിക്കും മാര്‍ക്കറ്റില്‍ ഇറക്കുകയെന്ന്. ഇങ്ങനെ ഓരോ മാറ്റങ്ങള്‍ കൊണ്ടു വരുമ്പോഴും ഉപഭോക്താക്കളുടെ മനസ്സറിയാന്‍ ആപ്പിള്‍ കമ്പനി സര്‍വ്വേകള്‍ നടത്താറുണ്ട്. അത്തരം ഒരു സര്‍വേയില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത് ഫോണിനൊപ്പം വരുന്ന ഇയര്‍ ഫോണുകള്‍ തന്നെയാണോ എന്ന ചോദ്യം ആപ്പിള്‍ ഉന്നയിച്ചിരുന്നു. ഇതോടെ ഇനി പുറത്തു വരുന്ന ഐ ഫോണ്‍ 13 സീരീസില്‍ ചാര്‍ജറും ഉണ്ടാവില്ല, ഇയര്‍ ഫോണും ഉണ്ടാവില്ല എന്നുറപ്പായി. മൊത്തത്തില്‍ ഐ ഫോണുകള്‍ക്ക് വില കൂടുമെന്നു സാരം.

മാത്രമല്ല ഇനിയിപ്പോള്‍ ഐ ഫോണിന്റെ സുപ്രധാന ഫീച്ചറുകളില്‍ ഒന്നായ കോള്‍ ചെയ്യുമ്പോള്‍ തെളിഞ്ഞു വരുന്ന ഫേസ് ഐ ഡിയും ഐ ഫോണില്‍ നിന്ന് എടുത്തു കളഞ്ഞേക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. കാരണം ഫേസ് ഐ ഡി യുടെ കാര്യത്തില്‍ സംതൃപ്തരാണോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടിരിക്കുകയാണ് മറ്റൊരു സര്‍വേയില്‍. ഐ ഫോണ്‍ 12 പ്രൊ മാക്‌സ് ഉപഭോക്താക്കളോടാണ് ചോദ്യം ഉന്നയിക്കപ്പെട്ടത്. ഫേസ് ഐ ഡിയുടെ കാര്യത്തില്‍ സംതൃപ്തരാണോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം നല്‍കുന്നതെങ്കില്‍ അത്തരക്കാരോട് പിന്നെയും ചോദ്യങ്ങള്‍ വന്നു. പല ഓപ്ഷന്‍സ് ആയിരുന്നു ആപ്പിള്‍ കൊടുത്തത്. സുരക്ഷിതത്വം, സ്വാകാര്യത എന്നീ കാര്യങ്ങളിലുള്ള ഭയം കാരണമാണോ ഫേസ് ഐ ഡിയുടെ കാര്യത്തില്‍ അതൃപ്തി, ഫേസ് ഐ ഡി കണ്ടു കൊണ്ട് തന്റെ ഫോണ്‍ പിക്ക് ചെയ്യാന്‍ ഇഷ്ടമല്ല, ഫോണിന്റെ പെര്‍ഫോമന്‍സ് സ്ലോ ആകുന്നു, എല്ലാ സാഹചര്യങ്ങളിലും തന്റെ മുഖം വ്യക്തമായി കാണിക്കുന്നില്ല (കുറഞ്ഞ വെളിച്ചത്തില്‍, വ്യത്യസ്ത ആംഗിളില്‍, കിടക്കുമ്പോള്‍, സണ്‍ ഗ്ലാസ് ഉപയോഗിക്കുമ്പോള്‍ ), തനിക്ക് ടച്ച് ഐ ഡി യാ ണിഷ്ടം, ഫേസ് ഐ ഡി വിശ്വസിക്കാന്‍ കൊള്ളില്ല, ഫേസ് ഐ ഡിയുള്ളത് കാരണം എല്ലായ്പ്പോഴും ഫോണ്‍ അണ്‍ലോക്ക് ആകുന്നില്ല, ഇങ്ങനെ പല ഓപ്ഷന്‍സ് ആണ് ഉപഭോക്താക്കള്‍ക്ക് മറുപടിയായി തിരഞ്ഞെടുക്കാന്‍ കൊടുത്തത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നതിനാല്‍ കാത്തിരുന്നു കാണേണ്ടി വരും ഇനി ഇറങ്ങുന്ന ഐ ഫോണിന്റെ കൂടെ ഏതെല്ലാം അക്സെസ്സറികള്‍ ഉണ്ടാവില്ലെന്ന്. ഇനി ചിലപ്പോ ഐ ഫോണ്‍ 13 വാങ്ങിക്കുന്ന ഉപഭോക്താക്കളെ മാഗ് സേഫ് ചാര്‍ജറുകള്‍ കൂടി വാങ്ങിപ്പിക്കാന്‍ നിര്‍്ബന്ധിതരാക്കുന്ന വല്ല തന്ത്രവുമാണോ എന്നും അറിയില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....