പാര്‍ലമെന്റെില്‍ യു ഡി എഫ് കീഴടക്കിയ കാസര്‍ഗോട്ട് ഇത്തവണ സര്‍ക്കാരിന്റെ കരുത്തില്‍ തങ്ങള്‍ നേടുമെന്ന് ഇടതു മുന്നണിയും വിശ്വസിക്കുന്നു. ബിജെപി യും തങ്ങളുടെ നില മെച്ചപ്പെടുത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസത്തെ പ്രചാരണ പരിപാടികള്‍ക്കും ശേഷം ജില്ലയിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചുള്ള പരസ്യ പ്രചാരണത്തില്‍ കലാശക്കൊട്ട്, വലിയ പ്രകടനങ്ങള്‍ എന്നിവ ഉണ്ടായിരുന്നില്ല. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പരസ്യ പ്രചാരണമായിരുന്നു ജില്ലയില്‍ ഏറെ ഭാഗങ്ങളിലും നടന്നത്. സ്ഥാനാര്‍ഥികള്‍ ഇന്നലെയും വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു. കാസര്‍കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണ ഇല്ലാത്തത് ഇത് ആദ്യമായിരുന്നു.
ജില്ലയിലെ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് വലിയ മുന്നേറ്റം. കഴിഞ്ഞതവണ നേടിയ പഞ്ചായത്തുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. യുഡിഎഫ്, ബിജെപി ജയിച്ച പഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലുമാണ്. 2015 ല്‍ 38 പഞ്ചായത്തുകളില്‍ 16 എണ്ണമാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് 19, ബിജെപി 2, ഡിഡിഎഫ് 1 എന്നിങ്ങനെ നേടി. 664 വാര്‍ഡുകളാണ് ജില്ലയിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സംസ്ഥാന സര്‍ക്കാരും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന് മുതല്‍കൂട്ടാകും. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി കക്ഷികള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയത് മുന്നണിയുടെ ജനകീയ അടിത്തറ ശക്തമാക്കി. ജില്ലയിലെമ്പാടും ഇവരുടെ പിന്തുണ വന്‍വിജയമൊരുക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. തുടര്‍ച്ചയായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന മുരടിപ്പ് അവര്‍ക്ക് തിരിച്ചടിയാകും. വര്‍ഗീയത പറഞ്ഞ് ഭരണത്തിലേറിയ ശേഷം വികസനം മറന്ന ബിജെപി പഞ്ചായത്തുകളില്‍ അണികളും വലിയ നിരാശയിലാണ്
കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, പിലിക്കോട് പഞ്ചായത്തുകള്‍ ഉറപ്പിച്ച എല്‍ഡിഎഫ് വലിയപറമ്പ്, പടന്ന എന്നിവ പിടിച്ചെടുക്കും. തൃക്കരിപ്പൂരില്‍ വലിയ മുന്നേറ്റം നടത്തി നിര്‍ണായക ശക്തിയാകും. മലയോരത്ത് സമ്പൂര്‍ണ വിജയമാണ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം കരുത്താകും. പനത്തടി, കോടോം ബേളൂര്‍, വെസ്റ്റ് എളേരി എന്നിവ നിലനിര്‍ത്തും. കള്ളാര്‍ പിടിച്ചെടുക്കും. കഴിഞ്ഞതവണ ചെറിയ വോട്ടിന് ആറ് വാര്‍ഡുകള്‍ നഷ്ടപ്പെട്ട ബളാലില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് പിന്തുണയോടെ ഈസ്റ്റ് എളേരിയില്‍ ഡിഡിഎഫ് ഭരണം നിലനിര്‍ത്തും. മടിക്കൈ, കിനാനൂര്‍ കരിന്തളം എന്നിവിടങ്ങളില്‍ അജയ്യശക്തിയാണ് എല്‍ഡിഎഫ്.
യുഡിഎഫിനും ബിജെപിക്കും തിരിച്ചടി
പുല്ലൂര്‍ പെരിയ, അജാനൂര്‍, പള്ളിക്കര എന്നിവ വലിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തും. ഉദുമ തിരിച്ചുപിടിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പാദൂര്‍ കുഞ്ഞാമുവിന്റെ മകന്‍ ഷാനവാസ് പാദൂര്‍ പാര്‍ടി വിട്ട് ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്മനാട് പഞ്ചായത്തിലുമുണ്ടാകും. പാദൂര്‍ കുഞ്ഞാമു ഡിഐസി നേതാവായിരിക്കെ എല്‍ഡിഎഫുമായി ചേര്‍ന്ന് പഞ്ചായത്ത് ഭരിച്ചിട്ടുണ്ട്. ബേഡകത്ത് സമ്പൂര്‍ണ വിജയം ഉറപ്പിക്കുമ്പോള്‍ കുറ്റിക്കോല്‍ തിരിച്ചുപിടിക്കും. ചെങ്കളയില്‍ നിര്‍ണായക ശക്തിയാകുമ്പോള്‍ മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ മുന്നേറ്റം ലക്ഷ്യമിടുന്നു. ദേലംപാടിയില്‍ ഭരണം ഉറപ്പാണ്. ബെള്ളൂര്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കും. മുളിയാറില്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ക്കും. കാറഡുക്കയില്‍ നിര്‍ണായക ശക്തിയാകും.
കുമ്പഡാജെയിലും ബദിയടുക്കയില്‍ പ്രചാരണത്തില്‍ വലിയ മുന്നേറ്റത്തിലാണ്. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ പിന്നോക്കാവസ്ഥയിലാണ്്. അഞ്ച് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എന്‍ കൃഷ്ണഭട്ട് കോണ്‍ഗ്രസ് വിട്ട ബിജെപി സ്ഥാനാര്‍ഥിയായത് യുഡിഎഫിന് നാണക്കേടാകുന്നു. പുത്തിഗെയില്‍ വികസന നേട്ടം തുടര്‍ഭരണം ഉറപ്പിക്കുമ്പോള്‍ തൊട്ടടുത്തുള്ള എന്‍മകജെ എല്‍ഡിഎഫ് പക്ഷത്തേക്ക് ചേരുകയാണ്. പൈവളികക്ക് പുറമേ മീഞ്ചയും വോര്‍ക്കാടിയും ഇടതുപക്ഷത്ത് അണിനിരക്കും. മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളിലെ ജനം മാറ്റത്തിനായി വോട്ട് ചെയ്യുമ്പോള്‍ എല്‍ഡിഎഫ് നിര്‍ണായക ശക്തിയാകും.
വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറിനു ക്യൂവില്‍ ഉള്ളവര്‍ക്ക് ടോക്കണ്‍ നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വൈകിട്ട് 5 മുതല്‍ ഒരു മണിക്കൂര്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ ആകുന്നവര്‍ക്കും പിപി ഇ കിറ്റുകള്‍ ധരിച്ചു പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം.
2962 സ്പെഷല്‍ വോട്ടര്‍മായിരുന്നു 11 വരെ സര്‍ട്ടിഫൈഡ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇന്നു വൈകിട്ട് 3 വരെ സ്പെഷല്‍ പോളിങ് ഓഫിസര്‍മാര്‍ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....