മുഖ്യമന്ത്രയായിരുന്ന സമയത്ത് ഉമ്മന്‍ചാണ്ടി കയ്യയച്ച് സഹായിച്ച ഊരാളുങ്കല്‍ സൊസൈറ്റിയെ ചെന്നിത്തലയും കൂട്ടരും വെറുക്കുന്നതിന്റെ കാരണം തേടി മാധ്യമങ്ങള്‍.
കുറഞ്ഞ തുകയില്‍ പണി പൂര്‍ത്തിയാി മിച്ചം വരുന്ന ഖജനാവിലേക്ക് തിരിച്ചടയ്ക്കുന്ന തൊഴിലാളി സംഘത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നത് ചില വന്‍കിട കരാറുകാര്‍ക്ക് വേണ്ടിയെന്ന ആരോപണം ശക്തമാവുന്നു.
ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട കരാറുകാരുടെ ലോബിയാണ് ചെന്നിത്തലയ്ക്കും സുരേന്ദ്രനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് സുരേന്ദ്രനും ഊരാളുങ്കിനെതിരെ തിരിഞ്ഞത്.
എന്നാല്‍ ഇതേ സൊസൈറ്റിക്ക്
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയത് 1050 കോടി രൂപയുടെ പദ്ധതികള്‍. മാത്രമല്ല, ടെന്‍ഡര്‍ ഇല്ലാതെയും വിശ്വസ്തതയോടെയും ജോലി ഏല്‍പ്പിക്കാവുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ എന്ന് നല്ല സര്‍ട്ടിഫിക്കറ്റും നല്‍കി. സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സമ്പൂര്‍ണ പരിഹാര ഏജന്‍സിയായി (ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍) 2016 ജനുവരി 18ന് ഊരാളുങ്കലിനെ നിയമിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഐടി വകുപ്പാണ്. ഇക്കാര്യങ്ങള്‍ വിസ്മരിച്ചാണ് ഊരാളുങ്കലിനെ മറയാക്കി സര്‍ക്കാരിനെ അടിക്കാനുള്ള പ്രതിപക്ഷശ്രമം.ഏറ്റെടുക്കുന്ന ജോലികളിലുള്ള മേന്മയാണ് ഊരാളുങ്കലിനെ സമ്പൂര്‍ണ പരിഹാര ഏജന്‍സിയായി നിയമിക്കാന്‍ കാരണമെന്ന് 2016ലെ ഉത്തരവില്‍ പറയുന്നു.
ഐടി, ഐടിഇഎസ് മേഖലയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന വിശ്വസ്തതയുള്ള സംഘമാണ് സൊസൈറ്റിയെന്നും ടെന്‍ഡര്‍ വിളിക്കാതെ ഇവര്‍ക്ക് കരാറുകള്‍ നല്‍കണമെന്നും അതേ ഉത്തരവില്‍ യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ ഒരു അഴിമതി ആരോപണവും ഉയരാത്ത, ഒരു നിര്‍മാണത്തിന്റെ പേരില്‍പ്പോലും ആക്ഷേപം നേരിടാത്ത, 95 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് തൊഴിലാളികളുടെ പേരിലുള്ള ഈ സഹകരണ സ്ഥാപനം. 150 കോടി രൂപയുടെ കോഴിക്കോട് ബൈപാസ് പദ്ധതി 18 മാസംകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കല്‍ പൂര്‍ത്തിയാക്കിയത്. രാമനാട്ടുകര, തൊണ്ടയാട് ഫ്‌ലൈ ഓവറുകളും പൂര്‍ത്തിയാക്കി. വലിയഴിക്കല്‍ പാലം, നാടുകാണി--പരപ്പനങ്ങാടി റോഡ്, കണ്ണൂര്‍ ഹില്‍ ഹൈവേ പദ്ധതികളും നിര്‍വഹിച്ചു. ഇതുവരെ 570 പാലവും ഫ്‌ലൈ ഓവറുകളും 2400ലധികം കെട്ടിടങ്ങളും 500 കിലോമീറ്ററോളം ദേശീയപാതയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇതിനെതിരെയാണ് ചെന്നിത്തല രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോള്‍ മൗന്മാണ് ചെന്നിത്തലയ്ക്ക്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....