കൊവിഡ് ലോക്ഡൗണ്‍ സമയത്ത് കേരളത്തിലേക്കുള്ള യാത്രയ്ക്ക്‌ടെ കര്‍ണ്ണാടക വനമേഖലയില്‍ കാണാതായ ആളുടെ തലയോട്ടി കണ്ടെടുത്തു. മാക്കൂട്ടം ചുരം വഴി വരവെ കാട്ടിലകപ്പെട്ട് പോയ ഫെഡ്രിക് ബാര്‍ലയുടെ അസ്ഥികൂടമാണ് നാല് മാസത്തിന് ശേഷം കിട്ടിയത്. കൊവിഡിന്റെ തുടക്കം മുതല്‍ മാസങ്ങളോളം അടച്ചിട്ട കര്‍ണ്ണാടക കേരള അതിര്‍ത്തിയായ മാക്കൂട്ടം ചുരം കഴിഞ്ഞ ആഗസ്റ്റിലാണ് തുറന്നത്. കൂര്‍ഗില്‍ അകപ്പെട്ടുപോയ ഒരു സംഘം ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡ് തുറന്നതോടെ കണ്ണൂരേക്ക് ബസ്സില്‍ എത്തിയിരുന്നു.
വനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ സംഘത്തിലുള്ള ഫെഡ്രിക് ബാര്‍ലയെ കാണാതാവുകയായിരുന്നു. കര്‍ണ്ണാകട മേഖല ആയതിനാല്‍ വീരാജ് പേട്ട പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്ത് തിരിച്ചില്‍ നടത്തി. പിന്നീട് സംഘം കണ്ണൂര്‍ ഇരിട്ടിയിലെത്തി കേരള പൊലീസിനോടും ഈ വിവരം പറഞ്ഞു. കേരള പൊലീസും അന്വേഷിച്ചിറങ്ങിയെങ്കിലും വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന ബാരാപോള്‍ പുഴ കരകവിഞ്ഞതിനാല്‍ തിരച്ചില്‍ ദുഷ്‌കകരം ആയിരുന്നു.
ആളെ കാണാതായി നാല് മാസത്തിന് ശേഷമാണ് വനാതിര്‍ത്തിയില്‍ ഒരു തലയോട്ടി കണ്ടകാര്യം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. പ്രദേശത്ത് പരിശോധിച്ചപ്പോള്‍ തലയോട്ടിയും തുടയെല്ലുകളുമാണ് കിട്ടിയത്. ജീന്‍സ് പാന്റിന്റെ അവശിഷ്ടത്തില്‍ നിന്നും തിരിച്ചറിയല്‍ രേഖകളും കിട്ടി. ഒഡീഷ സുന്ദര്‍ഘര്‍ ജില്ല സ്വദേശിയായ ഫെഡ്രിക് ബാര്‍ലയ്ക്ക് 45 വയസ് പ്രായമുണ്ട്. ടെലിഫോണ്‍ കമ്പനിയുടെ കരാറ് പണിക്കാരായി എത്തിയതായിരുന്നു ഒഡീഷയില്‍ നിന്നുള്ള ഈ സംഘം. ഫൊറന്‍സിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. അസ്ഥികൂടം കുടുതല്‍ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും ഇരിട്ടി പൊലീസ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....