അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദിനെ നേരിട്ട് വിളിച്ചാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് നിങ്ങളെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചെയ്യുന്നു.
ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ യുഎഇ ശ്രമിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ചോദിച്ചു.ഇസ്രയേലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യുഎഇ ഒപ്പുവെച്ച നോര്‍മലൈസേഷന്‍ കരാറുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
ഫക്രീസാദെ കൊലപാതകത്തില്‍ ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭയക്കുന്നുണ്ട്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇ. അമേരിക്കയുടെ സഖ്യകക്ഷി കൂടിയാണ് യുഎഇ. മാത്രമല്ല, അടുത്ത കാലത്ത് ഇസ്രയേലുമായി യുഎഇ ബന്ധം സ്ഥാപിച്ചിരുന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ അടുത്ത ബന്ധവും സ്ഥാപിച്ചു കഴിഞ്ഞു. ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കയാണോ എന്ന സംശയവും ഇറാനുണ്ട്.ഈ മുന്നറിയിപ്പിന് പിന്നാലെയാണ് ഫ്രക്രീസാദെയുടെ കൊലപാതകത്തെ അപലപിച്ച് യുഎഇ പ്രസ്താവന പുറത്തിറക്കിയത്. ഫ്രക്രീസാദെ കൊലപാതകം പോലെയുള്ള നടപടികള്‍ മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷാസ്ഥയിലേക്ക് എത്തിക്കുമെന്നാണ് യുഎഇ പ്രസ്താവനയില്‍ പറഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....