ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വിസ പരിഷ്‌കരണങ്ങള്‍ അമേരിക്കന്‍ കോടതി തടഞ്ഞു. എച്ച്1-ബി വിസയുമായി ബന്ധപ്പെട്ട രണ്ടു നിര്‍ദിഷ്ട നിയന്ത്രണങ്ങളാണ് കോടതി തടഞ്ഞത്. എച്ച്1-ബി വിസകളില്‍ നിയമിക്കുന്നവര്‍ക്ക് കമ്പനികള്‍ ഉയര്‍ന്ന വേതനം നല്‍കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഒരു ഉത്തരവും ഇതുമായി ബന്ധപ്പെട്ട മറ്റൊരു നിയമവുമാണ് കോടതി തടഞ്ഞത്.
അമേരിക്കന്‍ കമ്പനികളില്‍ വിദേശ ജോലിക്കാരെ നിയമിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1-ബി. ഓരോ വര്‍ഷവും 85,000 എച്ച്1-ബി വിസകളാണ് അമേരിക്ക നല്‍കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് വിസകള്‍ നല്‍കുന്നതെങ്കിലും പിന്നീട് പുതുക്കി നല്‍കും. അമേരിക്കയിലെ ആറു ലക്ഷം എച്ച്1-ബി വിസക്കാരും ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കൊവിഡ് വ്യാപനവും ഉയര്‍ന്ന മരണനിരക്കും സാമ്പത്തികമായ കാരണങ്ങളുമാണ് എച്ച്1-ബി വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു കാരണമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയത്.
ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയ ശേഷം അപേക്ഷകര്‍ക്ക് തൊഴില്‍ വിസ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്. കൃത്യമായ വിശകലന പ്രക്രിയ ഇല്ലാതെ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കെതിരേ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും ബേ ഏരിയ കൗണ്‍സിലും മറ്റുള്ളവരും ആഭ്യന്തര സുരക്ഷാ വകുപ്പിനെതിരേ കേസെടുത്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....