News Beyond Headlines

27 Wednesday
November

ചുഴലിക്കാറ്റ് : ദുരന്തനിവാരണ ഏകോപനത്തിന് മാർഗനിർദേശങ്ങളായി

സംസ്ഥാനത്ത് ആസന്നമായ ചുഴലിക്കാറ്റിന്റെ ആഘാതം തടയുന്നതിന് ദുരന്തനിവാരണ ഏകോപന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് ലഭിക്കുന്ന ജാഗ്രത മുന്നറിയിപ്പുകളും, അടിയന്തര സന്ദേശങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനതല/ജില്ലാതല നോഡൽ ഓഫീസർമാർ തത്സമയം വീഴ്ച കൂടാതെ ജില്ലാതല/പ്രാദേശികതല ഓഫീസുകളിലേക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിയമാനുസരണം കൈമാറണം.

ചുഴലിക്കാറ്റ് ആഘാതം തടയുന്നതിന് എല്ലാ തദ്ദേശസ്ഥാപന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളും ദുരന്ത നിവാരണ ഓറഞ്ച് പുസ്തകം വിശദമായി ഹൃദിസ്ഥമാക്കണം.

മത്സ്യബന്ധന നിരോധനം നിലവിലുണ്ടെങ്കിലും മത്സ്യബന്ധനം നടത്തുന്നവർ കടലിൽ ഉണ്ടാകാം എന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഫിഷറീസ് വകുപ്പുമായി ചേർന്ന് പ്രാദേശിക ജനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മീൻപിടുത്തക്കാരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്ക് കൈമാറണം.

ചുഴലിക്കാറ്റ് ഉണ്ടായാൽ ഉറപ്പില്ലാത്ത കെട്ടിടങ്ങളുടെ മേൽക്കൂരകൾ ഊർന്ന് പോകുന്നതിനും പരസ്യബോർഡുകളും ഹോർഡിംഗുകളും നിലംപതിക്കാനും, വൈദ്യുതി തൂണുകൾ വീഴാനും സാധ്യതയുള്ളതിനാലും, മനുഷ്യരിലേക്കും മറ്റു ആസ്തികളിലേക്കും വൃക്ഷങ്ങളും ശിഖരങ്ങളും കടപുഴകാനും സാധ്യതയുള്ളതിനാലും മുന്നറിയിപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങൾ എത്തിക്കണം.

ഇതിനായി താഴെപ്പറയുന്ന അടിയന്തരനടപടികൾ കൈക്കൊള്ളണം.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ദുർബല മേൽക്കൂരയോട് കൂടിയതും അപകടകരമായ അവസ്ഥയിലുള്ളതും വെള്ളപ്പൊക്കത്തിന്റെ ആഘാതം ഉണ്ടാകാൻ സാധ്യതയുള്ളതുമായ വീടുകളെ അടിയന്തിരമായി പട്ടികയിൽപ്പെടുത്തി മുൻകരുതൽ നടപടിയായി താമസക്കാരെ സുരക്ഷിതമായി മാറ്റിസ്്ഥാപിക്കണം.

അനധികൃത പരസ്യബോർഡുകളും ഹോർഡിംഗുകളും എടുത്തുമാറ്റണം. നിയമാനുസൃതമുള്ള പരസ്യബോർഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
അപകടകരമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ, ലൈനുകൾ എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തി അവ ബലപ്പെടുത്താൻ വൈദ്യുതി ബോർഡിന്റെയും ദ്രുതകർമസേനയുടേയും ശ്രദ്ധയിൽപ്പെടുത്തണം.

ശക്തമായ കാറ്റുണ്ടായാൽ നിലംപതിക്കാൻ സാധ്യതയുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ അടിയന്തിരമായി മുറിച്ച് ഒതുക്കണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരമുള്ള കമ്മിറ്റി യുദ്ധകാലാടിസ്ഥാനത്തിൽ യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കണം.

തദ്ദേശസ്ഥാപന പരിധിയിൽവരുന്ന അപകടസാധ്യതയുള്ള വാസസ്ഥലങ്ങളും, വൃക്ഷങ്ങളും, പരസ്യബോർഡുകളും, വൈദ്യുത തൂണുകളും പ്രാദേശികമായി കണ്ടെത്തി ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹായം തേടാവുന്നതാണ്.

അടിയന്തര സാഹചര്യ പ്രതികരണ ടീമുകളെയും, സന്നദ്ധപ്രവർത്തകരെയും (സന്നദ്ധസേന) ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സജ്ജമാക്കണം.സന്നദ്ധസേവകെര സജ്ജമാക്കുന്നതിനൊപ്പം ഇലക്ട്രിക് കട്ടറുകൾ, മരംവെട്ടി, കയർ മുതലായവ, ഇലക്ട്രിക് ജനറേറ്ററുകൾ, റാന്തലുകൾ, ഇടത്തരം ജെ.സി.ബികൾ തുടങ്ങിയ സാധന സാമഗ്രികളും മുൻകൂട്ടി ഒരുക്കിവെക്കണം.

കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ മാർഗനിർദേശ പ്രകാരം സ്ഥാപിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാ ക്രമീകരണങ്ങളോടും സജ്ജീകരിക്കണം.
തദ്ദേശസ്ഥാപനങ്ങളുടെ ആസ്തിയിൽ കണ്ടെത്തി സ്ഥാപിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ വെള്ളം, വൈദ്യുതി, ടോയ്‌ലറ്റ് സംവിധാനങ്ങൾ മുതലായവ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം സജ്ജീകരിക്കണം.

ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണ വിതരണ സംവിധാനങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരവും മാർഗനിർദേശങ്ങൾ പ്രകാരവും തദ്ദേശസ്ഥാപനങ്ങളും ഏർപ്പാട് ചെയ്യണം.
ചുഴലിക്കാറ്റിന്റെ ആഘാതം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിച്ച് ജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി പദ്ധപ്പെടാൻ ടെലഫോൺ/മൊബൈൽ/ഇ-മെയിൽ വിലാസം മുതലായവ പരസ്യപ്പെടുത്തണം.

തദ്ദേശസ്ഥാപനതലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്ന ടീമുകളുടെയും പ്രവർത്തനങ്ങളുടെയും വിശദാംശം റവന്യൂ, കെ.എസ്.ഇ.ബി, പി.ഡബ്‌ളിയു.ഡി, ഫയർ ആൻറ് റസ്‌ക്യൂ എന്നിവർക്കും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും ഏകോപനങ്ങൾക്ക് കൈമാറണം.

പ്രകൃതിക്ഷോഭങ്ങളുടെ ഭാഗമായി ആസ്തികൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ അത് റവന്യൂ പോർട്ടലിലേക്ക് രേഖപ്പെടുത്താൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനതല ഓവർസിയർ/എഞ്ചിനീയർ നിലവിലുള്ള സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് സാക്ഷ്യപ്പെടുത്തണം.

ദുരന്തനിവാരണ ഏകോപന പ്രവർത്തനങ്ങൾക്ക് അനിവാര്യമായി വരുന്നതും സർക്കാരിന്റെ/ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമുള്ളതുമായ സംഗതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എത്രയും വേഗം ശ്രദ്ധയിൽക്കൊണ്ടുവരണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....