ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍കുളം പോളണ്ടില്‍. 27 ഒളിമ്പിക്സ് കുളങ്ങളെക്കാള്‍ വലിപ്പമുള്ള ഇതിന്റെ ആഴം 148 അടി അഥവാ 45 മീറ്ററാണ്.
2.8 ലക്ഷം ചതുരശ്ര അടി വെള്ളമാണ് കുളത്തിലുള്ളത്. സ്‌കൂബ ഡൈവേഴ്സിനും പോളിഷ് സൈന്യത്തിനും അഗ്‌നിശമന സേനാ വിഭാഗത്തിനും പൊതുജനങ്ങള്‍ക്കും പരിശീലനത്തിനായാണ് കുളം ഉപയോഗിക്കുക.
മായന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ഓര്‍മിപ്പിക്കുന്ന ഗുഹകളും കപ്പല്‍ തകര്‍ന്നതിന്റെ മാതൃകകളും വെള്ളത്തിനടിയില്‍ ഒരുക്കിയിട്ടുണ്ട്. നീന്തല്‍കുളത്തിനൊപ്പം റെസ്റ്ററന്റുകളും കോണ്‍ഫറന്‍സ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളത്തിനടിയില്‍ നടക്കുന്നതെല്ലാം കാണാവുന്ന രീതിയിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്.
ഇറ്റലിയിലെ മോണ്ടെഗ്രോറ്റോയിലെ വൈ-40 ഡീപ് ജോയ് എന്ന 132 അടി ആഴമുള്ള കുളത്തിന്റെ റെക്കോര്‍ഡാണ് പുതിയ കുളം തകര്‍ത്തിരിക്കുന്നത്.
വെള്ളത്തില്‍ മല്‍സ്യങ്ങളോ പവിഴപുറ്റോ ഇല്ലാത്തതിനാല്‍ സുരക്ഷിതമാണെന്ന് നീന്തല്‍ പരിശീലകനായ സെമിലേവ് പറയുന്നു. ജീവിതത്തിലാദ്യമായി വെള്ളത്തില്‍ അഞ്ച് മീറ്റര്‍ അടിയിലേക്ക് പോയത് ഈ കുളത്തില്‍ വെച്ചാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ജെഴ്സി പറയുന്നു.
കപ്പല്‍ തകര്‍ന്ന കിടക്കുന്നതും ഗുഹകളുമെല്ലാം വ്യക്തമായി കാണാനാവുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറയിലെ പ്രശസ്തമായ യേശുക്രിസ്തുവിന്റെ പ്രതിമയെ ഉള്‍ക്കൊള്ളാനുള്ള വലുപ്പമുണ്ട് ഈ കുളത്തിന്. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പകുതി മുങ്ങും.
പക്ഷെ, ഈ കുളത്തിന്റെ റെക്കോര്‍ഡ് ഇനി ആറു മാസത്തേക്ക് മാത്രമാണ്. ബ്രിട്ടനില്‍ 164 അടി ആഴമുള്ള ഒരു കുളം ആറു മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യുമത്രെ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....