'ദൈവത്തിന്‍റെ കൈ' എന്നറിയപ്പെടുന്ന ഗോള്‍ അടിക്കുന്ന മറഡോണയുടെ പൂര്‍ണകായ പ്രതിമ സ്വര്‍ണത്തില്‍ തീര്‍ക്കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. 'അവസാനമായി കണ്ടപ്പോള്‍ മറഡോണക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ ചെറിയൊരു ശില്‍പ്പം സമ്മാനിച്ചിരുന്നു.
ആ സമയത്ത് മറഡോണ ചോദിച്ചു, തന്‍റെ ദൈവത്തിന്‍റെ ഗോള്‍ ശില്‍പ്പമാക്കാമോ എന്ന്. എന്നാല്‍, കോടിക്കണക്കിനു രൂപ വില വരുന്നതു കൊണ്ട് അന്ന് അതിനു മറുപടി ഒന്നും കൊടുത്തില്ല. ഒരു തമാശ രൂപത്തില്‍ വിട്ടു.
എന്നാല്‍, അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ ഒരു ആഗ്രഹം നിറവേറ്റണമെന്നു എനിക്ക് തോന്നുന്നു. ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ മറഡോണയുടെ ആത്മാവ് തീര്‍ച്ചയായും ഈ ശില്‍പ്പം കണ്ട് സന്തോഷിക്കും എന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്'; ബോബി ചെമ്മണൂര്‍ പറഞ്ഞു.
അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ബോളില്‍ 'നന്ദി' എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും. തന്‍റെ ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മറഡോണയുടെ സ്വര്‍ണ ശില്‍പം പൂര്‍ത്തീകരിച്ച് ഇന്ത്യയിലെ ഏതെങ്കിലും പ്രശസ്തമായ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനമെന്ന് ബോബി ചെമ്മണൂര്‍ അറിയിച്ചു.
1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആദ്യ ഗോളാണ് 'ദൈവത്തിന്‍റെ ഗോള്‍' എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്.
ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഫാക്ലാൻഡ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് അര്‍ജന്റീന ചാമ്പ്യന്മാരായി. മത്സരത്തിലെ അർജന്റീനയുടെ രണ്ടുഗോളുകളും നേടിയത് മറഡോണയാണ്.
ഇംഗ്ലണ്ടിന്‍റെ ഗോളി പീറ്റര്‍ ഷില്‍ട്ടനെതിരെ ഉയർന്നുചാടി ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡീഗോ കൈകൊണ്ട് തട്ടി പന്ത് വലയിൽ കയറ്റുകയായിരുന്നു. 1986 ലോകകപ്പില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് മറഡോണയുടെ ചിറകില്‍ അര്‍ജന്‍റീന ലോകചാമ്പ്യന്മാരാവുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....