കേരള ബിജെപിയുടെ തലതൊട്ടപ്പനായി നില്‍ക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരനെ മന്ത്രിസഭയില്‍ നിന്നും കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നുവെന്ന് വ്യാപക പ്രചാരണം.
ബി ജെ പി സൈബര്‍ ഗ്രൂപ്പുകള്‍ തന്നെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കുന്നത്.
സംസ്ഥാന ബി ജെ പി യിലെ ഗ്രൂപ്പ് പോര് ശമിപ്പിക്കുന്നതിനും ആര്‍ എസ് എസ് കേരള നേതൃത്വത്തിന്റെ അപ്രീതിയും മൂലമാണ് ഈ തീരുമാനമെന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനെ തെലങ്കാനയില്‍ പ്രഭാരിയായി നിയമിച്ചത്, അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നൊഴിവാക്കുന്നതിന്റെ മുന്നോടിയാണെന്നും ഇക്കൂട്ടര്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ട കോര്‍ കമ്മിറ്റി യോഗം നടത്താത്തതിനെച്ചൊല്ലിപുതിയ വിവാദവും പരാതി അയ്ക്കലും ബി ജെ പി യില്‍ തുടങ്ങിക്കഴിഞ്ഞു. അതിനിടയിലാണ് ഈ വിവാദവും
ശോഭാ സുരേന്ദ്രന്‍ വിഷയം ചര്‍ച്ചചെയ്യുന്നത് ഒഴിവാക്കാനാണ് ഇതെന്നാണ് ആക്ഷേപം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകരാന്‍ അമിത്ഷാെത്താതിരുന്നത് സുരേന്ദ്രനോടുള്ള കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തിയാണ് തെളിയിക്കുന്നതെന്നും ഇവര്‍ പറയുന്നു.
കോര്‍കമ്മിറ്റിയില്‍ പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റുമാരടക്കമുള്ള 12 പേരാണ് അംഗങ്ങള്‍. ഇതില്‍ ഏഴുപേരും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അഭിപ്രായമുള്ളവരാണ്.
. കഴിഞ്ഞദിവസം നടന്ന ഭാരവാഹി യോഗത്തില്‍ കൃഷ്ണദാസ്പക്ഷം ഇതടക്കമുള്ള വിഷയങ്ങളുന്നയിച്ചിരുന്നു. പടലപ്പിണക്കങ്ങള്‍ പരിഹരിക്കണമെന്ന് ആര്‍എസ്എസ്. നേതൃത്വവും നിര്‍ദ്ദേശിച്ചു.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തനം വിലയിരുത്താനെത്തിയ പ്രഭാരികള്‍ക്കും തര്‍ക്കത്തിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ സി.പി. രാധാകൃഷ്ണന്‍, കര്‍ണാടകത്തിലെ സുനില്‍കുമാര്‍ എന്നിവരാണ് കേരളത്തിലെ പ്രഭാരികള്‍. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഇനി നിര്‍ണായകമാണ്.
സംസ്ഥാന നേതൃത്വത്തെ അമിത് ഷാ അടക്കമുള്ളവര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നു പ്രചാരണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനുകളിലുമായി മൊത്തം എണ്ണായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നാണ് അവകാശവാദം.
ഇതിന്റെ തീരുമാനം അറിഞ്ഞാലുടന്‍ കേരളത്തില്‍ പുതിയ നടപടിലേക്ക് കേന്ദ്രനേതൃത്വം കടക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....