സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ രണ്ട് വാര്‍ഡുകളില്‍ കൂടി ഇടത് മുന്നണിക്ക് എതിരില്ലാതായി. പരിശോധനയുടെ അന്തിമപട്ടിക രാത്രിയോടെ പുറത്തുവരും. കാസര്‍ഗോഡ് മടിക്കൈ പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ സൂക്ഷ്മപരിശോധനയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിന്റെ പി പ്രകാശിന് എതിരില്ലാതായി. മടിക്കെയിലെ നാലു വാര്‍ഡുകളില്‍ ഇതോടെ എല്‍ഡിഎഫിന് എതിര്‍ സ്ഥാനാര്‍ഥികളില്ല. ആലപ്പുഴ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ.എ. പ്രമോദിനും എതിരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ കൈനകരി വികസനസമിതി പ്രതിനിധി ബി.കെ. വിനോദിന്റെ പത്രിക തള്ളിക്കളഞ്ഞു. വാര്‍ഡ് മാറി മത്സരിക്കുന്നതിന്റെ സത്യവാങ്മൂലം നല്‍കാത്തതാണ് കാരണം. പത്രിക തള്ളിയതിനെതിരെ വിനോദ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പാലത്തുംകടവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. കൊല്ലം അലയമണ്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യാജജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പരാതി ഉയര്‍ന്നു. തര്‍ക്കം ശനിയാഴ്ച പരിശോധിക്കും.
ആന്തൂരില്‍ അടക്കം മലബാറിലെ 15 വാര്‍ഡുകളില്‍ സിപിഎം ഭീഷണി കൊണ്ടാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക നല്‍കാനാകാത്തതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. പാര്‍ട്ടിയുടെ ജനപിന്തുണയാണ് കാരണമെന്നാണ് സിപിഎം മറുപടി. സൂക്ഷ്മപരിശോധന തീര്‍ന്നിട്ടും മുന്നണികള്‍ക്ക് ഭീഷണിയായി പലയിടത്തും വിമതര്‍ തുടരുന്നുണ്ട്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....