പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ഉടനടി എന്‍ഫോഴ്സ്മെന്റ് നടപടി ഉണ്ടായേക്കും. അഴിമതിയിലൂടെ ഇബ്രാഹിം കുഞ്ഞ് വാങ്ങിയ 10 കോടി രൂപ ചന്ദ്രിക ദിനപത്രിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇഡി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. എന്നാല്‍ ചന്ദ്രികയുടെ അക്കൗണ്ടിലുള്ള 10 കോടി രൂപ തന്റേതല്ലെന്നും അത് വാര്‍ഷിക പ്രാചാരണത്തിന്റെ ഭാഗമായി കിട്ടിയതാണെന്നുമായിരുന്നു ഇബ്രാഹബിം കുഞ്ഞ് വിജിലന്‍സിനും ഇഡിയ്ക്കും നല്‍കിയ മൊ ഴിയില്‍ പറഞ്ഞിട്ടുള്ളത്.
ഇക്കാര്യം ഇഡി അന്വേഷിച്ചുവരുന്നതും ലീഗിന് ചങ്കിടിപ്പ് കൂട്ടുന്നു. അന്വേഷണം ഊർജിതമായാൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കം പ്രതിക്കൂട്ടിലാകുമെന്നും നേതാക്കൾക്ക് ബേജാറുണ്ട്. ചന്ദ്രിക പ്രസിദ്ധീകരിക്കുന്ന മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷേഴ്‌സ് കമ്പനി ചെയർമാനാണ് ഹൈദരലി ശിഹാബ് തങ്ങൾ.
നോട്ട് നിരോധന കാലത്താണ് ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചത്. ഇതിന്റെ പേരിൽ ഇഡി കേസെടുത്തു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ് ശാഖ, എസ്‌ബിഐ കലൂർ ശാഖ എന്നിവയിലൂടെ പി എ അബ്ദുസമദാണ് പണം നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് ചന്ദ്രിക ഓഫീസിൽ വിജിലൻസ് റെയ്‌ഡുമുണ്ടായി.
വാർഷിക വരിക്കാരെ ചേർത്ത പണമെന്നായിരുന്നു ഇതിന് ലീഗ് നൽകിയ വിശദീകരണം. എന്നാൽ ചന്ദ്രിക ഡയറക്ടറായ ഇബ്രാഹിംകുഞ്ഞ് കോഴപ്പണം വെളുപ്പിക്കാൻ പാർടിപത്രത്തെ കരുവാക്കി എന്നാണ് വിവരം. പത്തുകോടിയിൽ അഞ്ചുകോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.
ഇത് കള്ളപ്പണമല്ല എന്ന് തന്നെയാണ് ഇബ്രാഹിം കുഞ്ഞ് അവകാശപ്പെടുന്നത്. അന്വേഷണ ഏജന്‍സി ഇബ്രാഹിം കുഞ്ഞിന്റെ വാദം തള്ളി. ഇത് കള്ളപ്പണം തന്നെയാണെന്നും ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഇതിന് പിഴ അടച്ചതിന്റെ രേഖകള്‍ സംഘം കണ്ടെത്തിയിട്ടുണ്ടെന്നുമാണ് സംഘം പറയുന്നത്.
ബുധനാഴ്ച്ചയാണ് ആശുപത്രിയിലായിരുന്ന ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....