കോണ്‍ഗ്രസുകാര്‍ വാനോളം പുകഴ്ത്തുന്ന , കിഫ്ബി യുടെ നേട്ടങ്ങള്‍ക്കെതിരെ ഒളിയമ്പയ്ത് കേരള വികസനത്തെ ചര്‍ച്ചാ വിഷയമാക്കിയ സി ഐ ജി യുടെ കഥയാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകത്തെ ചര്‍ച്ച.
സിഎജി ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ രാഷ്ട്രീയ ബന്ധം കേരളം അറിയേണ്ട ഒന്നാണ്. ആര്‍ എസ് എസ് നേതൃത്വത്തിന്റെ വിശ്വസ്തനാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗിരീഷ് ചന്ദ്ര മുര്‍മു. ആര്‍എസ്എസ് നേതാവ് റാം മാധവിന്റെ ഇടപെടലുകളെക്കുറിച്ചും തോമസ് ഐസക്ക് തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
1985ല്‍ യുപിഎസ്്സി പരീക്ഷ പാസായ മുര്‍മു ഗുജറാത്തിലെ ചെറുനഗരമായ പെറ്റ്ലാഡില്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്നു വിവിധ ജില്ലകളില്‍ കലക്ടറായി പ്രവര്‍ത്തിച്ചു.
ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് എംബിഎ നേടിയ ശേഷം 2004 ല്‍ സര്‍വീസില്‍ മുര്‍മു ഗുജറാത്തില്‍ സംഘപരിവാറിന്റെ വിശ്വസ്ഥനായി . 2002 ലെ കലാപത്തിന്റെ കെടുതികളില്‍നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നിരവധി കേസുകളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ എടുത്തിരുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയില്‍ ഫലപ്രദമായി അവതരിപ്പിക്കാനുള്ള ചുമതല അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മുര്‍മുവിനെയാണ് ഏല്‍പ്പിച്ചത്. അത് അദ്ദേഹം വിജയകരമായി പുര്‍ത്തിയാക്കിയതോടെയാണ് പരിവാറിന്റെ വിശ്വസ്തനായി മാറി.
2008-ല്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. അതേസമയം തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിലും അതേപദവി വഹിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പതിമൂന്നര വര്‍ഷവും ആഭ്യന്തരവകുപ്പ് അദ്ദേഹം തന്നെയാണു കൈകാര്യം ചെയ്തത്.
2010ല്‍ ഇസ്രത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി രംഗത്തിറങ്ങിയതു മുര്‍മുവായിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ മോദിക്കു വേണ്ടി കൃത്യമായി കാര്യങ്ങള്‍ നീക്കിയിരുന്നതു മുര്‍മുവാണ്.
മുഖ്യമന്ത്രിയില്‍നിന്നു പ്രധാനമന്ത്രിയിലേക്കുള്ള യാത്രയിലും സംഘപരിവാര്‍ മുര്‍മുവിനെയും ഒപ്പം ചേര്‍ത്തു. മുര്‍മു 2015 ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയിലെത്തിയത്. നാലു വര്‍ഷത്തോളം ധനകാര്യമന്ത്രാലയത്തിലെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് പദവിയിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും സിഎജിയുടെ സുപ്രധാന ചുമതല മുര്‍മുവിനു നല്‍കി സംഘപരിവാര്‍ തങ്ങളുടെ വിശ്‌സ്ഥനെ തിരികെ എത്തിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....