രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ഡല്‍ഹിയില്‍ സാഹചര്യം അതിരൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥീരീകരിച്ചത്. വ്യാപനത്തിന്റെ പശ്ചത്താലത്തില്‍ ഇളവുകളില്‍ പിടിമുറക്കാനാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ തീരുമാനം. പതിനാറ് ദിവസത്തിനിടെ 1,03,093 രോഗികള്‍, 1,202 മരണം. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും ഡല്‍ഹിയില്‍ തള്ളിവിട്ടത് അതിതീവ്ര അവസ്ഥയിലേക്കാണ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഐസിയു കിടക്കളുടെ എണ്ണം ആറായിരമായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 2500 ആണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കൊവിഡ് ആശുപത്രിയില്‍ അഞ്ഞൂറ് കിടക്കകള്‍ അധികമായി ഉള്‍പ്പെടുത്തി. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 75 ഡോക്ടര്‍മാരെയും 250 പാരാമെഡിക്കല്‍ ജീവനക്കാരെയും വിവിധ ആശുപത്രികളില്‍ നിയോഗിക്കും. സ്വകാര്യ ആശുപത്രികളിലെ സ്ഥിതി വിലയിരുത്താന്‍ പത്തു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
വീണ്ടുമൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മാര്‍ക്കറ്റുകളില്‍ അടക്കം നിയന്ത്രണം കര്‍ശനമാക്കുകയാണ്. നഗരത്തിനുള്ളില്‍ ഛാട്ട് പൂജയ്ക്കുള്ള നിരോധനത്തിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി സത്യന്ദ്രേ ജെയിന്‍ ആഭ്യര്‍ത്ഥിച്ചു. അതേസമയം ഡല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന തുടങ്ങി. ആന്റിജെന്‍ പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ യാത്രാനുമതിക്ക് കൊവിഡ് പരിശോധനാഫലം ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രാജ്യത്ത് 38,617 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,30,993 ആയി. നിലവില്‍ രാജ്യത്ത് 4,46,805 സജീവ കേസുകളാണുള്ളത്. ഇതുവരെ 83,35,110 പേര്‍ കോവിഡ് മുക്തി നേടി. ഇതില്‍ 44,739 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രി വിട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....