പാലാരിവട്ടം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞ് അറസ്്റ്റിലാകുമ്പോള്‍ ലീഗ് നേതൃത്വത്തിന് ആധിയേറുന്നു. ലീഗിന്റെ എല്ലാമെല്ലാമായ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനാണ് കുടുങ്ങുന്നത് എന്നതാണ് ഇതിന്റെ കാരണം.
അന്വേഷണം കുഞ്ഞിനപ്പുറത്തേക്ക് നീങ്ങുമോ എന്നതാണ് നേതാക്കളുടെ ഭയം. കാരണം മറ്റൊന്നുമല്ല കുഞ്ഞാലിക്കുട്ടി അടക്കമുള്ള വമ്പന്‍മാരുടെ ട്രഷറിയാണ് ഇബ്രാഹിം കുഞ്ഞ് എന്നുള്ളത് കുഞ്ഞ് വളര്‍ന്ന പന്തലിച്ച ഏലൂരിലെ അങ്ങാടിപ്പാട്ടാണ്.
കേരളത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ ഏലൂരില്‍ നിന്നും തൊഴിലാളിയായി തുടങ്ങിതാണ് ആലുവ ഉളിയന്നൂരിലെ കുഞ്ഞ് (ഇബ്രാഹിം കുഞ്ഞ്). എണ്‍പതുകളിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ തൊഴിലാളി നേതാവിന്റെ വളര്‍ച്ചയും രാഷ്ട്രീയ യൗവനവും പുഷ്പ്പിച്ചത്.
ആലുവ ഉളിയന്നൂരിലെ സാധാരണ ദരിദ്ര മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു ഇബ്രാഹിംകുഞ്ഞ്. ആ തൊഴിലാളിയായ കുഞ്ഞില്‍ നിന്നും പൊതുപ്രവര്‍ത്തകനായും എംഎല്‍എയായും പിന്നീട് ഈ മന്ത്രിസഭയില്‍ മന്ത്രിയായും വി കെ ഇബ്രാഹീം കുഞ്ഞ് വളര്‍ന്നത് ലീഗ് നേതാക്കളുടെ മനസാക്ഷിയായി മാറിയാണ്. ജില്ലയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖ്യകണ്ണിയെന്ന നിലയിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വളര്‍ച്ച.
82-83 കാലഘട്ടത്തില്‍ വ്യവസായിക മേഖലയിലെ തൊഴിലാളി മാത്രമായിരുന്നു ഇബ്രാഹിം കുഞ്ഞ്. താരതമ്യേന മുസ്ലിം ഭൂരിപക്ഷ മേഖലകള്‍ കൂടുതലായുള്ള കളമശ്ശേരി പ്രദേശത്ത് തൊഴിലാളി പ്രവര്‍ത്തകനായാണ് പിന്നീട് കുഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ ഏലൂര്‍ മേഖലയിലെ നേതാവായുള്ള ഇബ്രാഹീം കുഞ്ഞിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാന്‍.
സംഘടന ഇല്ലാതിരുന്ന ഏലൂര്‍ വ്യവസായിക മേഖലയില്‍ തൊഴിലാളികളെ എസ്ടിയുവിലേക്ക് അടുപ്പിച്ചത് കുഞ്ഞിന്റെ കൈകളായിരുന്നു. യുഡിഎഫ് ഭരണത്തില്‍ കാലകാലങ്ങളായി ലീഗ് കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പില്‍ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ പെട്ടന്ന് നേതാവാക്കിയതെന്ന് ഏലൂരിലെ ജനങ്ങള്‍ പറയുന്നു . കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധവും അദ്ദേഹത്തിന് ഗുണകരമായി. കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായി എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നത് കുഞ്ഞായിരുന്നു.
തൊഴിലാളി നേതാവായിരുന്ന കുഞ്ഞ് പിന്നീട് ഡെപ്യൂട്ടി സ്പീക്കര്‍ യൂനിസ് കുഞ്ഞിന്റെ പിഎ ആയി മാറി. ഇക്കാലത്താണ് പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുക്കുന്നത്. ഈ അടുപ്പമാണ് രാഷ്ട്രീയ വളര്‍ച്ച അതേവേഗത്തിലാക്കിയത്.
ഈ ബന്ധം തന്നെയാണ് വളരെ ഉന്നതരായ ലീഗ് നേതാക്കള്‍ ഉണ്ടായിട്ടും പിന്നീട് എംഎല്‍എയായി ലീഗിന് ലഭിച്ച മട്ടാഞ്ചേരി സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി ഇബ്രാഹീം കുഞ്ഞ് എത്തിയത്. അഹമ്മദ് കബീര്‍ എന്ന ലീഗിലെ ഏറ്റവും പ്രബലനായ ജില്ലയിലെ നേതാവിന്റെ പേരായിരുന്നു അന്ന് ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത്. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് ഇബ്രാഹിംകുഞ്ഞ് ആ സ്ഥാനത്തേക്ക് വന്നത്.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പി കെ കുഞ്ഞാലിക്കുട്ടിക്ക് അന്ന് തിരിച്ചടിയായെങ്കില്‍ ഇതിന്റെ ഗുണഭോക്താവായതും ഇബ്രാഹികുഞ്ഞായിരുന്നു. അന്ന് പാര്‍ട്ടിയിലെ മുതിര്‍ന്നവരെയൊക്കെ അവഗണിച്ച് ചെറുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞിനെ വ്യവസായ വകുപ്പ് ഏല്‍പ്പിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തത്.
ഇബ്രാഹിം കുഞ്ഞിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുടി വകുപ്പ് ഭരിച്ചത് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. തന്റെ ഇഷ്ടക്കാരനായി നിന്നതിനുള്ള പ്രതിഫലമായാണ് പിന്നെ ഇബ്രാഹിംകുഞ്ഞിന് സുപ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പ് തന്നെ നല്‍കിയത്. രണ്ട് വകുപ്പുകളും ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന് അന്നു പറച്ചില്‍ ഉണ്ടായിരുന്നു.
അതാണ് കുഞ്ഞിന്റെ അറസ്റ്റ് നടയുടന്‍ തിടുക്കത്തില്‍ നേതാക്കള്‍ പ്രതിസ്ലാധവുമായി രംഗത്തുവന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....