സോഷ്യൽ മീഡിയ സമൂഹത്തിന്റെ മനസ് നിയന്ത്രിക്കുന്ന കാലത്ത് ഒരാൾക്ക് നേതാവ് ആകാൻ എളുപ്പവഴിയുണ്ട്. കഷ്ടതകൾ നിറഞ്ഞ തന്റെ ഭൂതകാലം കണ്ണീരോടെ വിവരിക്കുക. അതിനൊപ്പം വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ എടുത്ത് കാണിച്ച് പ്രചരണം നടത്തുക.
ഇന്ന് കയ്യടി നേടുന്ന പലയുവനേതാക്കളും പിൻതുടരുന്ന മാതൃകയാണിത്. പഞ്ചായത്തുമുതൽ പാർലമെന്റ് വരെ ഇതിന്റെ ഗുണഭോക്താക്കളുമുണ്ട്. എന്നാൽ അവരെല്ലാം പറയുന്നതിൽ കൂടുതൽ പറയാനുണ്ടായിട്ടും തന്റെ സംഘടനാ ജീവിതത്തിൽ കണ്ണീരിന്റെയോ കഷ്ടപ്പാടിന്റെ കഥ പറയാതെ സംഘടനാ തലപ്പത്തേക്ക് നടന്നു കയറിയ തിളക്കമേറിയ വ്യക്തിത്വമാണ്.
ഒരുപക്ഷെ വിദ്യാർത്ഥികൾക്ക് അവേശം പകരാൻ മോട്ടിവേഷൻ ക്‌ളാസ് എടുക്കുന്നവർക്ക് പകർന്നുകൊടുക്കാവുന്ന ജീവിത കഥയാണ് സി പി എം സംസ്ഥാന സെക്രട്ടറി, ഇടതു മുന്നണി കൺവീനർ എന്നീസ്ഥാനങ്ങൾ ഒരുമിച്ച് വഹിക്കുന്ന ആദ്യരാഷ്ട്രീയ നേതാവായി മാറിയ വിജയരാഘവൻ.
പട്ടിണി കിടന്നു പഠിച്ച് സർവകലാശാല പരീക്ഷ റാങ്കോടെ പാസായ കുട്ടി. ഒരുപക്ഷെ അത്തരം ഒരു ഭൂതകാലം കേരളത്തിലെ ക്കരു രാഷ്ട്രീയ നേതാവിനും പറയാൻ ഉണ്ടാവില്ല.
1956 മാർച്ച് 23ന് മലപ്പുറത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ മലപ്പുറം ചെമ്മങ്കടവ് കർഷകത്തൊഴിലാളിയായ ആലമ്പാടൻ പറങ്ങോടെൻറയും കോട്ടക്കൽ സ്വദേശിനി മാളുക്കുട്ടിയമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി ജനനം.
അന്ന് ദുരിതങ്ങളുടെ കാലമായിരുന്നു മലബാറിലെ പിന്നോക്കകാർക്ക് പറയാനുണ്ടായിരുന്നത്. ആ ദുരിതം എല്ലാം അനുഭവിച്ച ചെറുപ്പമാണ് വിജയരാഘവന്റേത്.
ബേക്കറി- ഹോട്ടൽ തൊഴിലാളിയായൊക്കെ അദ്ദേഹം പ്രവർത്തിച്ചു പാർട്ടി ഓഫീസിൽ താമസിച്ചാണ് പഠനം പൂർത്തീകരിച്ചത്.
എസ്എഫ്ഐയുടെ ദത്തുപുത്രൻ എന്നായിരുന്നു അദ്ദേഹത്തെ മാധ്യമങ്ങൾവിശേഷിപ്പിച്ചത്.
അടിയന്തരാവസ്ഥ നാളുകളിൽ കെ.എസ്‌വൈ.എഫിലൂടെ രാഷ്ട്രീയത്തിൽ സജീവമായ വിജയരാഘവൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡൻറ് തുടങ്ങിയ പദവികളിൽെത്തി.
പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികൾ ചെയതു. ടെറിേട്ടാറിയൽ ആർമിയിൽ കുറഞ്ഞകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വക്കീൽ ഗുമസ്തനുമായി. മലപ്പുറം ഗവ. കോളജിൽനിന്ന് ബി.എ ഇസ്‌ലാമിക് ഹിസ്റ്ററിയിൽ റാങ്കോടെ വിജയം. ബിരുദാനന്തരബിരുദം.അതുകഴിഞ്ഞ് കോഴിക്കോട് ലോകോളജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി.
1986-93 കാലഘട്ടത്തിൽ അദ്ദേഹം ഡൽഹിയിൽ പ്രവർത്തിച്ചു. എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരിക്കേ തീപ്പൊരി പ്രാസംഗികനുമായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ പാർട്ടിയോട് ചേർന്ന് നിന്ന് ആർജ്ജിച്ചെടുത്ത മികവിന്റെ ബലത്തിൽ കിട്ടിയ സ്ഥാനമായിരുന്നു ഇത്. ആ പോരാളിയുടെ കരുത്തിൽ അന്ന് ഇന്ത്യൻ കമ്പസുകളിൽ എസ് എഫ് ഐ അതിന്റെ സാന്നിധ്യം അറിയിച്ചുരുന്നു.
അങ്ങനെയിരിക്കെയാണ് 89ൽ എ വിജയരാഘവനെ പാർട്ടി വലിയ ദൗത്യം ഏൽപ്പിക്കുന്നത്. പാലക്കാട് ലോക്‌സഭ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതായിരുന്നു ആ ഉത്തരവാദിത്തം. പാലക്കാട്ടെ കരുത്തൻ സിറ്റിംങ് എംപി വി എസ് വിജയരാഘവനായിരുന്നു എതിരാളി. അന്ന് കേരളത്തിലെ ക്യാമ്പസുകളിലെ എസ് എഫ് ഐ പ്രവർത്തകർ സംസ്ഥാനത്തെമ്പാടുനിന്നും ഫണ്ട് പിരിച്ചതും, പാലക്കാട് പ്രചാരണ പ്രവർത്തനങ്ങൾക്ക് പോയതുമെല്ലാം അന്ന് കേരളം സ്വീകരിച്ച വാർത്തകളാണ്.
സിപിഎമ്മിന്റെ സ്വാഭാവിക രീതി അനുസരിച്ച് ഡിവൈഎഫ്ഐയിലായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ വർഗ രാഷ്ട്രീയ പ്രവർത്തനം കൂടുതൽ സാധ്യമാകുന്ന കർഷക സംഘത്തിലായിരുന്നു എ വിജയരാഘവൻ തെരഞ്ഞെടുത്തത്. പിന്നീട് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തി. കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ്ബ്യൂറോയ്ക്കും ഇടയിൽ ഇടക്കാലത്ത് കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോൾ അതിലും സ്ഥാനം നേടി എ വിജയരാഘവൻ.
കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിലായിരുന്നു പ്രവർത്തനം. 1998ൽ രാജ്യസഭാംഗമായി. രാജ്യസംഭയിലും ഏറെ ശോഭിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. വിജയരാഘവന്റെ എം പി ഫണ്ട് വിനിയോഗവും ആസൂത്രണവുമൊക്കെ ദേശീയ മാതൃകയായി.
2018ലാണ് വിജയരാഘവൻ എൽഡിഎഫ് കൺവീനർ ആവുന്നത്.
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയും വൈസ് പ്രിൻസിപ്പലുമായ ആർ ബിന്ദുവാണ് ഭാര്യ .മകൻ ഹരികൃഷ്ണൻ. 1964ൽ കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടായതിനുശേഷം സി.പി.എമ്മിന്റെ തലപ്പത്തെത്തുന്ന ആദ്യമലപ്പുറത്തുകാരനാണെന്ന പ്രത്യേകതയുമുണ്ട് ഇപ്പോഴത്തെ ചുമതലയ്ക്ക്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....