ബിഹാറിലും ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിയത്. കേരളത്തിലെ യു ഡി എഫില്‍ ധ്രൂവികരണത്തിന് തുടക്കമിട്ടു. കോണ്‍ഗ്രസ് പച്ചതൊടില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ മറുവഴിയെന്തെന്ന ചോദ്യം യുഡിഎഫിലെ പല ഘടക കക്ഷികളിലും ശക്തിപ്രാപിച്ചു.
സ്വര്‍ണ നിക്ഷേപ തട്ടിപ്പില്‍ എം സി ഖമറുദ്ദീന്‍ ജയിലിലായതും കെ എം ഷാജിയെ ഇഡി ചോദ്യംചെയ്തതും ലീഗിന് കനത്ത പ്രഹരമാണ്. വരാനിരിക്കുന്ന അന്വേഷണങ്ങളും ലീഗിന്റെ ഔദ്യോഗിക വിഭാഗത്തെ ആകുലപ്പെടുത്തുന്നുണ്ട്. ലീഗില്‍ നിന്ന് ഒരു പിരിഞ്ഞു പോക്ക് ഉണ്ടായാലും അത്ഭുതപ്പെടുത്താനില്ല എന്നതാണ് വടക്കന്‍ കേരളത്തിലെ സ്ഥിതി.
പില പഞ്ചായത്തുകളില്‍ അത് സംഭവിച്ചു കഴിഞ്ഞു. സംസ്ഥാന നേതാക്കളുടെ അറിവോടെ ആണ് വിമത മുന്നണി വന്നിരിക്കുന്നത്.
കോണ്‍ഗ്രസിനോടുള്ള വിരക്തി ന്യൂനപക്ഷവിഭാഗങ്ങളില്‍ ശക്തമാണെന്ന തിരിച്ചറിവാണ് മുസ്ലിംലീഗ് പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന പുതിയ വെല്ലുവിളി. അതുപോലെ മറ്റു ചില പാര്‍ട്ടികളും സംഘടനകളുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ഇവരുടെ വിയോജിപ്പിന് കാരണമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി കനക്കുമെങ്കില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയേ വഴിയുള്ളൂ എന്ന് ഈ വിഭാഗം കരുതുന്നു .. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് മേല്‍ക്കൈ കിട്ടുമോയെന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആകുലതയാണ്. അങ്ങനെ സംഭവിച്ചാല്‍ യുഡിഎഫിലെ അവസാന വാക്ക് ലീഗിന്റേതാകും. അതിനാല്‍ പ്രാദേശകമായി പോരു ശക്തമാണ്.
ഇതിനിടെ കോണ്‍ഗ്രസിലെ ഒരു കൂട്ടര്‍ ബി ജെ പി യിലേക്ക് അടുക്കുന്നു എന്ന വാര്‍ത്തകളും സജീവമാണ്. വി മുരളീധരന്‍ പക്ഷവും എതിര്‍ചേരിയും തമ്മിലുള്ള ചേരിതിരിവ് ബിജെപിയില്‍ അനുദിനം മൂര്‍ച്ഛിക്കുകയാണ്. കെ സുരേന്ദ്രനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന നിലപാടാണ് ശോഭ സുരേന്ദ്രനും കൂട്ടരും. ഈ അവസരത്തില്‍ കേരളത്തിലെ ബി ജെ പി യുടെ മുഖമായി രംഗപ്രവേശനം നടത്തിയാലോ എന് ആലോചനയിലാണ് രണ്ടാം നിര നേതാക്കള്‍ . എ പി അബ്ദുള്ളക്കുട്ടിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ആരോപണങ്ങള്‍ തിരിച്ചടികകുമോ എന്ന് എം എല്‍ എ മാര്‍ക്ക് സംശയമുണ്ട്. അതില്‍ പലരും ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മാറുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....