കോട്ടയം ജില്ലയില്‍ ഉമ്മന്‍ചാണ്ടിയുടെ ആധിപത്യത്തിന് തടയിടാന്‍ ഐ ഗ്രൂപ്പ് നടത്തിയ നീക്കത്തില്‍ അമ്പരന്ന് എ വിഭാഗം. ആറു സീറ്റില്‍ കൂടുതല്‍ ജോസഫ് വിഭാഗത്തിന് നല്‍കരുതെന്ന ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ നിര്‍ദേശം മറികടന്നാണ് ചെന്നിത്തലയും സംഘവും 9 സീറ്റ് നല്‍കിയത്.
ഐ ഗ്രൂപ്പിന്റെ പോരാളിയായി മടങ്ങി എത്തിയ ജോസഫ് വാഴയ്ക്കനും, ഉമ്മന്‍ചാണ്ടിയോട് അകന്നു നില്‍ക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് താഴേത്തട്ടില്‍ നിന്ന് എടുത്ത കണക്ക് അനുസരിച്ച് നാലു സീറ്റുകളാണ് ജോസഫ് ഗ്രൂപ്പിന് മത്‌സരിക്കാന്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. പരമാവധി ആറു സീറ്റ് വരെ ആകുന്നതില്‍ വിരോധമില്ല എന്നും ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു, പക്ഷെ അതെല്ലാം മറികടന്നാണ് തീരുമാനം വന്നത്.
പത്രസമ്മേളനം നടന്നപ്പോഴാണ് ജില്ലയിലെ ഉമ്മന്‍ചാണ്ടി വിശ്വസ്ഥരെല്ലാം കാര്യങ്ങള്‍ അറിയുന്നത്. ഒന്‍പത് ജില്ലാ പഞ്ചായത്ത് സീറ്റ് കൊടുത്തവര്‍ക്ക് എത്ര നിയമ സഭാ സീറ്റുകള്‍ കോട്ടയത്ത് നല്‍കും എന്നതാണ് ഇവരുടെ ചോദ്യം. ആ സീറ്റ് മോഹിച്ച് ജോലി തുടങ്ങിയ യുവജനനേതാകളും കടുത്ത നിരാശയിലാണ്.
ഇതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി പങ്കെടുത്ത കോട്ടയം ഡി സി സി യിലെ യോഗത്തില്‍ കുഞ്ഞ് ഇല്ലംപള്ളി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.
എന്നാല്‍ അവരെയെല്ലാം അമ്പരപ്പിക്കുന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. ജോസഫിന് നല്‍കിയിരിക്കുന്ന പല സീറ്റിലും സ്ഥാര്‍ത്ഥികളെ നല്‍കാമെന്ന് ഏറ്റിരിക്കുന്നത് ഐ ഗ്രൂപ്പ് നേതാക്കളാണന്നാണ്. തങ്ങള്‍ക്ക് വേണ്ട ആളുകളുടെ ബന്ധുക്കളെ ജോസഫിന്റെ സീറ്റില്‍ സ്വതന്ത്ര ആക്കി മത്‌സരിപ്പിക്കാനാണ് ശ്രമം. ഇതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൂര്‍ണ്ണ പിന്‍തുണയാണ് നല്‍കിയിരിക്കുന്നത്. ഫലത്തില്‍ ആറു സീറ്റില്‍ ജോസഫും , മൂന്ന് സീറ്റില്‍ ഐ ഗ്രൂപ്പും എന്നതായിരിക്കും കോട്ടയത്ത് സീറ്റ് വിഭജനം. കോട്ടയം കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ സംഘത്തിന്റെ മേല്‍കൈ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം.
കാലങ്ങളായി ഉമ്മന്‍ചാണ്ടി കൈവശം വച്ചിരുന്ന കോട്ടയം ഐ എന്‍ ടി യു സി രഹസ്യ നീക്കത്തിലൂടെ തിരുവഞ്ചൂര്‍ ഐ ഗ്രൂപ്പ് സഖ്യം പിടിച്ചെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ കളികള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....