പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനായ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയെ ഇഡി ചോദ്യംചെയ്യുന്നത് കടുതല്‍ വിവരങ്ങള്‍ തേടി.
ഷാജിക്ക് എതിരില്‍ ചില മാധ്യമങ്ങളില്‍ വന്ന വര്‍ാത്തകളുടെ നിജസ്ഥിതിയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.
രാവിലെ ഒമ്പതരയ്ക്ക് ഷാജി ഇഡി ഓഫീസിലെത്തി. പത്തോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തിരികെ വരുമ്പോള്‍ പ്രതികരിക്കാം എന്നായിരുന്നു ഷാജിയുടെ മറുപടി.
അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം തുടങ്ങിയത്.
ഇതിനിടെയാണ് കോഴിക്കോട് വേങ്ങേരി വില്ലേജിലെ മാലൂര്‍കുന്നില്‍ ഭാര്യയുടെ പേരില്‍ നിര്‍മിച്ച ആഡംബര വീട്ടിലേക്കും അന്വേഷണമെത്തിയത്.
അനുവദിച്ചതിലധികം വലിപ്പത്തില്‍ വീട് നിര്‍മിച്ചതായും ആഡംബര നികുതിയുള്‍പ്പെടെ ഒടുക്കിയില്ലെന്നും കണ്ടെത്തി. കോര്‍പറേഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയിലും കൃത്രിമം വെളിപ്പെട്ടു. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ പിഎസ്സി അംഗമായ ടി ടി ഇസ്മായിലിനെ രണ്ടുതവണ വിളിച്ചുവരുത്തി.
പ്ലസ്ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ഉള്‍പ്പെടെയുള്ളവരെയും ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു.
കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. തന്റെ പേരിലുള്ള സ്വത്തിന്റെ വരുമാന സ്രോതസ് എന്താണെന്ന് ഷാജിക്കേ അറിയൂ എന്നാണ് ആശ നല്‍കിയിരിക്കുന്ന മൊഴി എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ കൂടുതല്‍ വിശദീകരണം ഷാജി നല്‍കേണ്ടിവരും .
തിങ്കളാഴ്ച പതിനൊന്നര മണിക്കൂറാണ് ആശയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഷാജിയുടെ ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ഉദ്യോഗസ്ഥര്‍ക്കില്ലെ. അങ്ങിനെയെങ്കില്‍ രണ്ടുഘട്ടമായി ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....