നമസ്തേ ട്രംപ് എന്ന പരിപാടിയെ പരിഹസിച്ച് ശിവസേന
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഴ്ചയില്‍ ഇന്ത്യക്കാര്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ശിവസേന. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ചായിരുന്നു പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് പദവി ട്രംപ് ഒരിക്കലും അര്‍ഹിക്കുന്നില്ലെന്നും ശിവസേനയുടെ മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലൂടെ പാര്‍ട്ടി വ്യക്തമാക്കി. ''നാല് വര്‍ഷം മുമ്പ് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്ദാനം പോലും പാലിക്കാനിയില്ല. ട്രംപിന്റെ തോല്‍വിയില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും'' ശിവസേന പറഞ്ഞു.
കൊവിഡിനേക്കാള്‍ അമേരിക്കയെ ബാധിച്ചിരിക്കുന്നത് തൊഴിലില്ലായ്മയാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ബുദ്ധിശൂന്യമായ പരിഹാസങ്ങള്‍ക്കും അലഞ്ഞുനടക്കുന്നതിനുമാണ് ട്രംപ് സമയം കണ്ടെത്തിയത്. അമേരിക്കയില്‍ അധികാരമാറ്റം ഉണ്ടായിരിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ മുന്നണി പരാജയപ്പെടുമെന്നും ശിവസേന പറഞ്ഞു.
'' ട്രംപ് തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല, പകരം വോട്ടില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചുകൊണ്ടിരിക്കും. എങ്ങനെയാണ് ട്രംപിനെ നമ്മുടെ രാജ്യം സ്വീകരിച്ചതെന്ന് മറക്കരുത്. നമ്മുടെ സംസ്‌കാരം അതല്ല, എന്നിട്ടും അത് സംഭവിച്ചു. '' - ലേഖനത്തില്‍ പറയുന്നു.
കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ട്രംപ് അവരെ അംഗീകരിക്കുന്നില്ല, പകരം അവരുടെ നേട്ടങ്ങളെ അപഹസിക്കുന്നു. ട്രംപിന് ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കില്ല, അങ്ങനെ ഒരാളെയാണ് നമ്മുടെ പ്രധാനമന്ത്രിയും ബിജെപിയും പിന്തുണയ്ക്കുന്നതെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എങ്ങനെ നമസ്തേ ട്രംപ് എന്ന പരിപാടി നടത്തിയാലും ബുദ്ധിശാലികളായ അമേരിക്കക്കാര്‍ ട്രംപിനോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന ലേഖനത്തില്‍ കുറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....