തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്തുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാതലത്തില്‍ ഹെഡ്‌ലൈന്‍ കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി തിരഞ്ഞെടുപ്പ് കാലമാണല്ലോ , എങ്ങനെയാണ് പ്രവര്‍ത്തനം
തിരഞ്ഞെടുപ്പ് കാലം, അല്ലാത്ത കാലം എന്നൊന്ന് ഇടതു മുന്നണിയെ സംബന്ധിച്ചില്ല . എപ്പോഴും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. പ്രളയമായാലും, മഹാമാരി ആയാലും ജനങ്ങളെ സഹായിക്കുവാന്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തകര്‍ അവര്‍ക്കിടയിലുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ബന്ധപ്പെടുന്നത് ഈ മുന്നണിയുടെ പ്രവര്‍ത്തകരെയാണ്. അവരെ മാറ്റി നിര്‍ത്തി മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയില്ല.
വിജയ പ്രതീക്ഷയിലാണോ ?
മറിച്ചൊരു ചിന്ത എന്തിനാണ്. നിങ്ങള്‍ തന്നെ ആലോചിക്കൂ ഇക്കഴിഞ്ഞ എട്ടുമാസം കോട്ടയത്ത് ജനങ്ങളുടെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ മറ്റേത് പ്രസ്ഥാനമാണ് ഉണ്ടായിരുന്നത്. ഭക്ഷണമില്ലാത്തവന് ഭക്ഷണം . മരുന്ന് ഇല്ലാത്തവര്‍ക്ക് അത് നല്‍കാന്‍ , എന്തിന് മൃതദേഹം സംസ്‌കരിക്കാന്‍ പോലും സേവന സന്നദ്ധരായി എത്തിയത് ഇടുമുന്നണിയുടെ പ്രവര്‍ത്തകരാണ്. മറ്റൊരു പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ.
കോട്ടയം ജില്ലയുടെ ഏതെങ്കിലും ഒരുകോണില്‍ പാര്‍ട്ടിയുടേയോ, മുന്നണിയുടേയോ സേവനം എത്താത്ത മേഖലയുണ്ടോ. ഇനി സേവനത്തിന്റെ കാര്യം വിട്ടേക്കൂ, ഇത്രയേറ വികസന പദ്ധതികള്‍ മറ്റേത് സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ പ്രമുഖര്‍ നിയമസഭാ അംഗങ്ങളായിട്ടുള്ള ജില്ലയല്ലേ അവരുടെ മണ്ഡലങ്ങളില്‍ വരെ കോടികളുടെ വികസന പദ്ധതികളാണ് നടന്നിട്ടുള്ളത്.
സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച ഒരു പദ്ധതിയും ഇടതുമുന്നണി സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടില്ല. അത് കോട്ടയത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗളോട് മാധ്യമങ്ങള്‍ ചോദിച്ചാല്‍ അവര്‍ തന്നെ പറയും.
നിലവിലെ രാഷ്ട്രീയ സാഹചര്യം
മുന്നണിക്ക് അനുകൂലമാണോ ?
തീര്‍ച്ചയായും , ഇത്രയേറ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയ ഏതു സര്‍ക്കാര്‍ കേരളത്തിലുണ്ട്. അത് സാധാരണക്കാര്‍ക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണ്. കടലാസു പദ്ധതികളല്ല. ക്ഷേമ പെന്‍ഷന്‍, ആശുപത്രികളുടെ നവീകരണം, കുറഞ്ഞ വിലയില്‍ അവശ്യ സാധനങ്ങള്‍. റേഷന്‍ കടവഴി ഭക്ഷ്യകിറ്റ് കേരളത്തില്‍ അല്ലാതെ വേറെ എവിടുണ്ട് ഇപ്പോള്‍ ,സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് കുടിശിഖ ഇല്ലാതെ നല്‍കി ഇനിയും പറഞ്ഞാല്‍ തീരില്ല.
എന്തിന് റേഷന്‍ കടയില്‍ നിന്ന് 99 ശതമാനം കാര്‍ഡ് ഉടമകളും സാധനങ്ങള്‍ വാങ്ങിയിരുന്ന കാലം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ. കടകളില്‍ ജനങ്ങള്‍ക്ക് വേണ്ട ഗുണനിലവാരമുള്ള സാധനങ്ങള്‍ എത്തിച്ചതുകൊണ്ടാണ് അവര്‍ അങ്ങോട്ട് എത്തിയത്. . കര്‍ഷകര്‍ക്ക് പെന്‍ഷന്‍, റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി കമ്പനി, നെല്‍ വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി ഇങ്ങനെ എത്രപദ്ധതികള്‍ നടപ്പിലായിക്കഴിഞ്ഞു. ഇത്രയേറെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ കാര്യക്ഷമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട ഒരുകാലം മാധ്യമങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ.
കോട്ടയം ജില്ലയില്‍ എന്താണ്
ഇടതുമുന്നണിയുടെ പ്‌ളസ് പോയിന്റ് ?
ഞാന്‍ മുന്‍പ് സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെ , ജില്ലയില്‍ മുന്നണി ഭരിച്ചിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചിട്ടയായ പ്രവര്‍ത്തനവും അതിലൂടെ കൈവരിച്ച നേട്ടങ്ങളും ആ സ്ഥലങ്ങളിലും സമീപ സ്ഥലങ്ങളിലും ഞങ്ങളുടെ പ്രവര്‍ത്തകര്‍ എത്തിക്കും.
അതിനപ്പുറം രാഷ്ട്രീയമായി യു ഡി എഫിന്റെ അടിത്തറ തകര്‍ന്നിരിക്കുകയാണ് കോട്ടയത്ത്. അല്ലങ്കില്‍ മധ്യകേരളത്തില്‍ എന്ന് നമ്മള്‍ക്ക് നിസംശയം പറയാം. അവരുടെ പ്രധാന ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് (എം ) ആ മുന്നണി വിട്ട് എല്‍ ഡി എഫില്‍ എത്തി. അതില്‍ ആധിപൂണ്ട് നടക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം , അവരുടെ നേതാക്കള്‍ ഒരോ ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങള്‍ അത് തെളിയിക്കുന്നുണ്ട്. ചിട്ടയായ പ്രവര്‍ത്തിയിലൂടെ ജില്ലയില്‍ മുന്നോട്ടു പോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കരുത്ത് ആയിട്ടുണ്ട് കേരള കോണ്‍ഗ്രസിന്റെ വരവ്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായോ ?
ഇടതുപക്ഷത്ത് അങ്ങനെ ഒരു പ്രശ്‌നമില്ലല്ലോ. അതിന്റെ രീതിയില്‍ ചിട്ടയായി നടക്കുന്നുണ്ട്. തഴേത്തട്ടിലെ കാര്യങ്ങള്‍ 85 ശതമാനത്തോടെ പൂര്‍ത്തിയായി. രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയായി മറ്റ് നടപടികളിലേക്ക കടക്കും.
ജില്ലാ തലത്തിലെ സീറ്റ് ചര്‍ച്ച അവസാന ഘട്ടത്തിലാണ് , സീറ്റുകള്‍ വച്ചു മാറുന്ന കാര്യം മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിള്‍ ഉഭയ കക്ഷി ചര്‍ച്ചയിലൂടെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവങ്ങള്‍ക്കുള്ളില്‍ അതു പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ സാധിക്കും
സീറ്റ് വിഭജനത്തില്‍ എന്താണ് മാനദണ്ഡം ?
ജയസാധ്യത ,ഒരോപാര്‍ട്ടിയുടേയും സ്വാധീനത്തിനുസരിച്ച് അവര്‍ക്ക് ബോധ്യമുള്ള സ്ഥലങ്ങളില്‍ മത്‌സരിക്കും. അത് താഴേത്തട്ടിലെ പ്രവര്‍ത്തകരില്‍ നിന്നുള്ള വിലയിരുത്തലുകളും മുന്നണികളിലെ എല്ലാ പര്‍ട്ടികളും സ്വീകരിക്കും. പിന്നെ മുന്നണിക്കുളില്‍ സീറ്റ് വെച്ചുമാറല്‍ അടക്കമുള്ള കാര്യങ്ങളുണ്ട് അതൊക്കെ ആ പാര്‍ട്ടികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ ആണ് നടക്കുക. അവര്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം മുന്നണിയെ അറിയുക്കും. പൊതുവായി ആലോചിച്ച് മറ്റ് നടപടികളിലേക്ക് കടക്കും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ?
പൂര്‍ണമായും കോവിഡ് മാനദണ്ഡം അനുസരിച്ചുള്ള പ്രവര്‍ത്തനം ആയിരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകും. കൂടുതലും സമൂഹ മാധ്യമങ്ങളെയും , മറ്റ് ഇലകട്രോണികസ് സംവിധാനങ്ങളെയും ഉപയോഗിച്ചുള്ള പ്രചരണമാവും ഇക്കുറി ഉണ്ടാവുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....